ആ സമയത്ത് അവൾ മേക്കപ്പ് അഴിക്കുകയായിരുന്നു; നിരുത്സാഹപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു അത്; ആദ്യം ഞാൻ ഞെട്ടി; തുറന്ന് പറഞ്ഞ് സെയ്ഫ് അലിഖാൻ

155

ബോളിവുഡ് നടന്മാരിൽ ശ്രദ്ധേയനായ താരമാണ് സെയ്ഫ് അലിഖാൻ. നടി അമൃത റാവുവിനെയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. നടി ഷർമിള ടാഗോറിന്റെ മകനായ സെയ്ഫ് അലി ഖാന് സിനിമയിലേക്കുള്ള വഴി എളുപ്പമായിരുന്നു. വില്ലനായും, നായകനായും, സഹനടനായും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചു. സിനിമക്ക പുറമേ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് താരം പോകുന്നത്. തന്റെ ആദ്യ വിവാഹ ബന്ധത്തിന് ശേഷം നടി കരീന കപൂറിനെയാണ് സെയ്ഫ് വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് ആൺമക്കൾ ഉണ്ട്.

നടി അമൃതയുമായുള്ള വിവാഹത്തിൽ രണ്ട് മക്കളാണ് സെയ്ഫിനുള്ളത്. മകൾ സാറാ അലിഖാൻ ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ്. മകൻ ഇബ്രാഹിം തന്റെ ആദ്യ സിനിമക്കുള്ള തയ്യാറെടുപ്പിലാണ്. സെയ്ഫും അമൃതയും തമ്മിലുള്ള വിവാഹമോചനം ഒരു കാലത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. 1991 ലാണ് സെയ്ഫും അമൃതയും വിവാഹിതരായത്. സെയ്ഫ് അലി ഖാനേക്കാൾ 12 വയസ് കൂടുതലായിരുന്നു അമൃതയ്ക്ക്.

Advertisements

Also Read
കാണുമ്പോൾ ലളിത ഭക്ഷണം; പക്ഷെ ഞാനിത് കഴിക്കുന്നത് ഒരു വർഷവും, നാല് മാസവും കഴിഞ്ഞാണ്; വൈറലായി സമാന്തയുടെ വാക്കുകൾ

എന്നാൽ പ്രണയത്തിന് മുന്നിൽ പ്രായ വ്യത്യാസം വിലങ്ങ് തടിയായില്ല. വർഷങ്ങൾ കടന്ന് പോകവെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. നീണ്ട നാളത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹ മോചനം നേടി.വിവാഹിതരായിരുന്ന സമയത്ത് അമൃതയുമായുള്ള പ്രണയകാലത്തെക്കുറിച്ച് സെയ്ഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യ ഡേറ്റിനെക്കുറിച്ചാണ് സെയ്ഫ് അന്ന് സംസാരിച്ചത്. അവളുടെയടുത്ത് ഡിന്നറിന് പോയപ്പോൾ അവൾ മേക്കപ്പ് അഴിക്കുകയായിരുന്നു. നിരുത്സാഹപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. ഇതാണ് ഞാൻ എന്ന് അവൾ പറഞ്ഞെന്ന് സെയ്ഫ് ഓർത്തു. മേക്കപ്പ് അഴിക്കുന്നത് കണ്ട് ഞെട്ടിയെങ്കിലും മേക്കപ്പില്ലാത്ത അമൃതയുടെ സൗന്ദര്യത്തിൽ നടൻ ആകൃഷ്ടനായി.

ആ ഡേറ്റിംഗിലാണ് താൻ ആദ്യമായി അമൃതയെ ചുംബിക്കുന്നതെന്നും സെയ്ഫ് അലി ഖാൻ തുറന്ന് പറഞ്ഞു. ചുംബനത്തിന് ശേഷം ഐ ലവ് യൂ എന്ന് പറഞ്ഞു. ഐ ലവ് യു ടൂ എന്ന് അവളും. സെയ്ഫും അമൃതയും വേർപിരിഞ്ഞതിന് കാരണമായി പല അഭ്യൂഹങ്ങളും വന്നിരുന്നു. നടന് മറ്റ് സ്ത്രീകളുമായുള്ള ബന്ധമാണ് പ്രശ്‌നത്തിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നു. ഇറ്റാലിയൻ ഡാൻസറും മോഡലുമായ റോസ കാറ്റലോണയുമായി സെയ്ഫിനുള്ള അടുപ്പവും അക്കാലത്ത് ചർച്ചയായി. എന്നാൽ ഗോസിപ്പുകളെയെല്ലാം സെയ്ഫ് അലി ഖാൻ നിഷേധിച്ചു. തന്നോടും കുടുംബത്തോടുമുള്ള അമൃതയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് സെയ്ഫ് വ്യക്തമാക്കി.

Also Read
അമ്മയെക്കാളും പ്രായം ഉണ്ടോ , രണ്ടാം വിവാഹം കഴിച്ചോ എന്നൊക്കെ ആളുകള്‍ ചോദിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞു സുപ്രിയ

അമൃതയ്ക്കും മക്കൾക്കുമായി വലിയ ജീവനാംശമാണ് സെയ്ഫ് വിവാഹമോചന സമയത്ത് നൽകിയത്. ഇതേക്കുറിച്ച് നടൻ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് അമൃതയ്ക്ക് നൽകേണ്ട പണം. 2.5 കോടി രൂപയ്ക്കടുത്ത് ഇതുവരെ നൽകി. മകന് 18 വയസാകുന്നത് വരെ മാസം ഒരു ലക്ഷം രൂപ നൽകുന്നുണ്ട്. ഞാൻ ഷാരൂഖ് ഖാൻ അല്ല. എന്റെ കൈയിൽ ഇത്രയും പണം ഇല്ല. എന്നാൽ പണം നൽകുമെന്ന് അമൃതയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നും സെയ്ഫ് അലി ഖാൻ അന്ന് പറഞ്ഞു.

Advertisement