കാണുമ്പോൾ ലളിത ഭക്ഷണം; പക്ഷെ ഞാനിത് കഴിക്കുന്നത് ഒരു വർഷവും, നാല് മാസവും കഴിഞ്ഞാണ്; വൈറലായി സമാന്തയുടെ വാക്കുകൾ

73

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സമാന്ത റൂത്ത് പ്രഭു. മികച്ച അഭിനേത്രിയായി പേരെടുത്ത താരം തന്റെ കരിയറിന്റെ ആദ്യ കാലം മുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. നടൻ സിദ്ധാർത്ഥുമായുള്ള പ്രണയവും, പ്രണയതകർച്ചയും താരത്തെ വല്ലാതെ അലട്ടിയിരുന്നു. പിന്നീട് നാഗചൈതന്യയുമായുള്ള പ്രണയം താരത്തെ വിവാഹത്തിലെത്തിച്ചു. പക്ഷേ അധിക കാലം ആ ബന്ധവും നീണ്ടു നിന്നില്ല. വിവാഹമോചിതയായ താരം തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

പക്ഷേ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല സമാന്തയുടെ ജീവിതം. താൻ മയോസൈറ്റീസ് എന്ന രോഗത്തിലൂടെ കടന്ന് പോകുകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് താരം തന്നെ രംഗത്ത് വന്നു. സിനിമ പോലും വേണ്ടെന്നു വച്ച് നീണ്ട ഇടവേളയെടുത്ത് സമാന്ത വിദേശ ചികിത്സ ആരംഭിച്ചു കഴിഞ്ഞു. വേദനകൾക്കിടയിലും മികച്ച വേഷങ്ങൾ ഏറ്റെടുക്കാൻ താരം ശ്രദ്ധിച്ചിരുന്നു. തന്റെ രോഗത്തിന് എതിരെയുള്ള പോരാട്ടത്തിൽ അത്യന്തം ശ്രദ്ധയോടു കൂടിയുള്ള ചിട്ടവട്ടങ്ങളാണ് സമാന്ത പാലിച്ചു പോരുന്നത്.

Advertisements

Also Read
അമ്മയെക്കാളും പ്രായം ഉണ്ടോ , രണ്ടാം വിവാഹം കഴിച്ചോ എന്നൊക്കെ ആളുകള്‍ ചോദിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞു സുപ്രിയ

എന്നാലും സമയവും ആരോഗ്യവും അനുവദിക്കുന്നതനുസരിച്ച് അവർ ജിം വർക്ക്ഔട്ടുമായി പലപ്പോഴും മുഴുകാറുണ്ട്. സമാന്തയുടെ ഭക്ഷ്യക്രമവും അങ്ങനെ തന്നെ. നമുക്ക് ലളിതമെന്നു തോന്നുന്നത് പലതും സമാന്തക്ക് കഴിക്കുന്നതിനു പരിധിയുണ്ട്. കഴിഞ്ഞ ദിവസം സമാന്ത സോഷ്യൽ മീഡിയയിൽ എത്തിയത് അവർക്ക് ഇഷ്ടമുള്ള ഒരു ഭക്ഷണം കഴിക്കുന്നതിനു മുൻപ് പകർത്തിയ ചിത്രവുമായാണ്. ഇതിലെന്ത് ഇത്ര പ്രത്യേകത എന്ന് ചോദിക്കുന്നവർ മനസിലാക്കണം, സമാന്തക്ക് എത്ര നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അത് കഴിക്കാൻ അവസരം ലഭിച്ചതെന്ന്

ഒരു വർഷവും, നാല് മാസവും നീണ്ട കാത്തിരിപ്പിനൊടുവിലാണ് സമാന്തക്ക് മുന്നിലേക്ക് ആ ലളിത ഭക്ഷണം എത്തിച്ചേർന്നത്. ജങ്ക്, പാൽ, മുട്ട തുടങ്ങി ഒരുപറ്റം കാര്യങ്ങൾ ഉള്ളടക്കത്തിൽ നിന്നും ഒഴിവാക്കിയ ശേഷം മാത്രമേ സമാന്തക്ക് ഇത് കഴിക്കാൻ സാധിച്ചുള്ളു. സംഗതി അത്രവലിയ പണം കൊടുത്തു വാങ്ങേണ്ട കാര്യമല്ല;ബ്രെഡ്ഡ് ആണ് സാം കഴിക്കാനായി എടുത്തത്. മുകളിൽ പുരട്ടിയിട്ടുള്ളത് വെണ്ണ പോലെ എന്തോ ആണ് എന്നും മനസിലാക്കാം

Also Read
ശിവ അണ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിക്കും; എമ്പുരാനില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞു താരം

ഇത്രയും നീണ്ട കാലത്തിനു ശേഷം മാത്രമാണ് താൻ ബ്രെഡ് കഴിക്കുന്നത് എന്ന് സമാന്ത. എന്നാൽ സമാന്തയുടെ പിറന്നാളിനും മറ്റും സെറ്റിൽ കേക്ക് ഒരുക്കിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയും സമാന്ത ജിമ്മിൽ കഠിന വ്യായാമ മുറികളിൽ ഏർപ്പെട്ടിരുന്നു. സിറ്റാഡൽ എന്ന വെബ് സീരീസിന്റെ ഇന്ത്യൻ പതിപ്പിൽ സമാന്ത വേഷമിടുന്നുണ്ട്. എന്നാലും കഴിയുംവിധം തന്റെ ജോലിയിൽ മുഴുകാൻ സമാന്ത ശ്രമിക്കുന്നുണ്ട്. നാല് ദിവസങ്ങൾക്ക് മുൻപ് ഒരു പാചകഎണ്ണയുടെ പരസ്യത്തിൽ സമാന്ത പ്രത്യക്ഷപ്പെട്ടിരുന്നു

Advertisement