കഴിഞ്ഞ ജന്മം ഞാൻ മരിച്ചത് 63 ാമത് വയസ്സിൽ ആയിരുന്നു; എനിക്കെല്ലാം ഓർമ്മയുണ്ട്; എന്റെ ആത്മീയ ഗുരു മോഹൽലാൽ ആണ്; വൈറലായി ലെനയുടെ അഭിമുഖം

2957

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ലെന. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണക്കാഴ്ച്ചകൾ, സ്പിരിറ്റ് എന്നി സിനിമകളിൽ അഭിനയിച്ചു. വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമയിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ആത്മീയ യാത്രയിൽ തന്നെ സഹായിച്ചത് മോഹൽലാൽ ആണെന്നും, കഴിഞ്ഞ ജന്മത്തിൽ താൻ സന്യാസി ആയിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ലെനയുടെ വാക്കുകൾ ഇങ്ങനെ; ഫിലിം ലൈനിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടൻ.

Advertisements

Also Read
മലപ്പുറത്തെ പെണ്‍കുട്ടികള്‍ സംസാരിക്കുന്നത് തന്നെ വേറെ ലെവലിലാണ്; അവര്‍ എല്ലാം പൊളിയാണ്; ‘ഫാത്തിമ’ ആയതെങ്ങനെ എന്ന് വെളിപ്പെടുത്തി കല്യാണി

ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ൽ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹൻലാൽ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി.

ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നു. 63 വയസിൽ താൻ മരിച്ചു. ആ ജീവിതം മുഴുവൻ തനിക്ക് ഓർമയുണ്ട്. എന്റ ആത്മീയ ഗുരുവായി കാണുന്ന മോഹൻലാലിന് തന്റെ പുസ്തകം കൈമാറി,’

Also Read
തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ആണെന്ന് അൽഫോൻസ് പുത്രൻ; സിനിമ ഉപേക്ഷിക്കുന്നുവെന്നും താരം

അഭിനേത്രി എന്നതിലുപരി ഒരു എഴുത്തുക്കാരിയായി കൂടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ലെന. ദ ഓട്ടോബയോഗ്രാഫി ഓഫ് ഗോഡ് എന്നാണ് താരത്തിന്റെ പുസ്തകത്തിന്റെ പേര്. തിരക്കഥാകൃത്തായും ലെന അരങ്ങേറ്റം നടത്തിയിരുന്നു.

Advertisement