മലപ്പുറത്തെ പെണ്‍കുട്ടികള്‍ സംസാരിക്കുന്നത് തന്നെ വേറെ ലെവലിലാണ്; അവര്‍ എല്ലാം പൊളിയാണ്; ‘ഫാത്തിമ’ ആയതെങ്ങനെ എന്ന് വെളിപ്പെടുത്തി കല്യാണി

240

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ.

Advertisements

ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവുമെല്ലാം തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കല്യാണം. ഈ കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ താന്‍ രണ്ട് കാര്യങ്ങളാണ് നോക്കിയതെന്നും ഒന്ന് ഭാഷയാണെന്നും പാത്തു ഒരു മലപ്പുറം പെണ്‍കുട്ടിയാണെന്നും കല്യാണി പറയുന്നു. മലപ്പുറത്തെ പെണ്‍കുട്ടിയാകാന്‍ ശ്രമിച്ചത് എങ്ങനെയാണെന്ന് കല്യാണി വെളിപ്പെടുത്തുകയാണ് ഇപ്പോള്‍.

ALSO READ- തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ ആണെന്ന് അൽഫോൻസ് പുത്രൻ; സിനിമ ഉപേക്ഷിക്കുന്നുവെന്നും താരം

ഫാത്തിമയെന്ന കഥാപാത്രമാകാന്‍ മലപ്പുറത്തെ പെണ്‍കുട്ടികളെയാണ് റഫറന്‍സ് ആക്കിയതെന്നുമാണ് കല്യാണി പറയുന്നത്. മലപ്പുറത്തെ പെണ്‍കുട്ടികളെല്ലാം പൊളിയാണെന്നും മിടുക്കികളാണെന്നും കല്യാണി എഫ്ടിക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ പറഞ്ഞു.

ഫാത്തിമയെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ രണ്ട് കാര്യങ്ങളാണ് ഫോക്കസ് ചെയ്തതെന്നും അതില്‍ ഒന്ന് ഭാഷയാണെന്നും താരം പറഞ്ഞു. ഇതിനായി അവിടുത്തെ കുറച്ച് പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ ഞാന്‍ ആദ്യം തന്നെ ശ്രദ്ധിച്ചത് അവര്‍ എല്ലാവരും ഫുള്‍ ഓഫ് എനര്‍ജിയാണ് എന്നാണ് കല്യാണി പറഞ്ഞത്.

മലപ്പുറത്തെ കുട്ടികള്‍ മിടുക്കി കുട്ടികളാണ്. എല്ലാ ഇമോഷന്‍സും അവരുടെ മുഖത്ത് കാണാന്‍ പറ്റും. അഞ്ച് സെക്കന്റില്‍ അഞ്ച് ഇമോഷന്‍ മിന്നിമറയും. അവര്‍ സംസാരിക്കുന്നത് തന്നെ വേറെ ലെവലിലാണെന്നും കല്യാണി പ്രശംസിച്ചു.

ഈ സിനിമ കാണുമ്പോള്‍ ആളുകള്‍ക്ക് ഒരു മലപ്പുറം പെണ്‍കുട്ടിയെ മീറ്റ് ചെയ്യുമ്പോള്‍ കിട്ടുന്ന എനര്‍ജി കിട്ടണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിന് വേണ്ടി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും താരം വിശദീകരിച്ചു.

ALSO READ-വരുന്നു ‘റമ്പാന്‍’; തോക്കും ചുറ്റികയുമായി കാറിന് മുകളില്‍! ഇത്തവണ ജോഷി-ചെമ്പന്‍ വിനോദ് ടീമിനൊപ്പം മോഹന്‍ലാല്‍; മോഷന്‍ പോസ്റ്റര്‍ പുറത്ത്

രണ്ടാമത്തെ കാര്യം ഭാഷയാണ്. ഈ സിനിമയില്‍ ഭാഷ ഒരു കഥാപാത്രമാണ്. ഹൃദയത്തിലും തല്ലുമാലയിലും തനിക്ക് പറയാന്‍ ഉള്ളതിനേക്കാള്‍ ഡയലോഗ് ഈ സിനിമയിലെ ഒരു സീനില്‍ മാത്രമുണ്ടെന്നാണ് കല്യാണി വിശദീകരിച്ചത്.

മലയാളം അങ്ങനെ സംസാരിക്കാന്‍ പറ്റാത്ത തനിക്ക് അതൊരു ചലഞ്ചായിരുന്നു. തനിക്ക് സ്വയം ഡബ്ബ് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സംവിധായകന്‍ തന്നെ വിശ്വസിച്ചു. അദ്ദേഹം ഒരുപാട് സഹായിച്ചു. പിന്നെ സുരഭി ചേച്ചി തന്റെ കൂടെയിരുന്ന് ഡബ്ബ് ചെയ്യാന്‍ സഹായിച്ചെന്നും കല്യാണി വെളിപ്പെടുത്തി.

സുരഭി ഈ പടത്തിലില്ല. പക്ഷേ അവര്‍ ക്ഷമയോടെ വന്നിരുന്ന് തനിക്ക് കാര്യങ്ങള്‍ പറഞ്ഞു തന്നു. റ, ര പോലുള്ള വാക്കുകള്‍ ഉച്ചരിക്കാന്‍ തനിക്ക് പ്രയാസമാണ്. ചില വാക്കുകള്‍ നീട്ടി പറഞ്ഞാല്‍ വേറെ സ്ലാങ് ആകുമെന്നൊന്നും അറിയില്ലായിരുന്നു. അതൊക്കെ പഠിപ്പിച്ചു തന്നെന്നും കല്യാണി വെളിപ്പെടുത്തി.

താന്‍ ഒരു വോളിബോള്‍ മാച്ചിന് ചെന്നപ്പോള്‍ അവര്‍ അവിടുത്തെ കമന്ററി ബോക്സില്‍ കയറാന്‍ അവസരം തന്നു. അതിന്റെയൊരു ഫീല്‍ വലുതായിരുന്നു. ശരിക്കും കമന്റേറ്റേഴ്സ് സംസാരിക്കുന്നതും അവര്‍ മൈക്ക് പിടിക്കുന്ന രീതിയും സൗണ്ട് മോഡുലേഷനും എല്ലാം നോക്കി പഠിക്കാന്‍ പറ്റിയെന്നും താരം പറയുന്നു.

Advertisement