നിങ്ങളാണ് മണ്ടന്മാർ; ഈ അഭിമുഖത്തിലൂടെ ഞാൻ വീണ്ടും ലൈം ലൈറ്റിൽ വരും; റോബിൻ രാധാകൃഷ്ണൻ

519

തന്റെ പ്രസ്താവനകൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ താരമാകുന്ന ആളാണ് റോബിൻ രാധാകൃഷ്ണൻ. ഫാൻസിനേക്കാൾ അത്ര തന്നെ ഹാറ്റേഴ്‌സും താരത്തിനുണ്ട്. കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും താരം അകലം പാലിക്കുകയാണ്. റോബിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ തന്നെ ഉണ്ടെന്ന് പറയാം. ഇപ്പോഴിതാ അദ്ദേഹം നല്കിയ ഒരഭിമുഖമാണ് വൈറലാകുന്നത്. യു ടു സീ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് റോബിൻ വ്യക്തമാക്കുന്നുണ്ട്.

റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ; കുറച്ച് നാളുകളായി ഉറക്കം കുറവായിരുന്നു. ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയോ, ഒന്നും ഉണ്ടായിരുന്നില്ല. കുറേ നാളായി അങ്ങനെ ആയിരുന്നു. അതിനാൽ ഇപ്പോൾ കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാർജ് ചെയ്ത് കൂടുതൽ സ്ട്രോംഗായിട്ട് തിരിച്ചു വരികയാണ്.എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാൻ ഇങ്ങനെയാണ്. ഞാൻ വീണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരുമെന്നും റോബിൻ പറയുന്നു.

Advertisements

Also Read
‘സ്വർണകാലുള്ള നടി’ എന്ന വിശേഷണത്തോട് എന്തു തോന്നുന്നു എന്ന് ചോദ്യം; വളരെ മോശം പ്രവണതയെന്ന് തിരിച്ചടിച്ച് നടി സംയുക്ത

ഭയങ്കര ടാലന്റഡ് ആയ ആളല്ല ഞാൻ. .പക്ഷെ ടാലന്റ് ഉള്ളവർക്ക് മാത്രമേ ജീവിക്കാൻ പറ്റുളളുവോ, ടാലന്റ് ഉള്ളവർക്ക് മാത്രമേ ഫെയ്മസ് ആകാൻ പറ്റുള്ളുവോ?. എന്നെ പോലെയുള്ള സാധാരണക്കാർക്കും ആഗ്രഹിച്ചു കഴിഞ്ഞാൽ ഫെയ്മസ് ആകാം. എല്ലാവരിലും കഴിവുണ്ട്. അത് കണ്ടെത്തി ഇംപ്രൂവ് ചെയ്യുകയാണ് വേണ്ടത്. റോബിനും കഴിവുകളുണ്ടെന്ന് പ്രതിശ്രുത വധു ആരതിയും അഭിമുഖത്തിൽ പറയുന്നുണ്ട്.

റോബിൻ എന്ന് അടിച്ച് നോക്കിയാൽ പത്ത് എഴുപത്തിയയ്യായിരം വീഡിയോസ് ഉണ്ട്. ഓരോരുത്തരും അവരുടെ സമയമെടുത്താണ് വീഡിയോ ചെയ്യുന്നത്. അതിനെ ഞാൻ വാല്യു ചെയ്യുന്നുണ്ട്. അതാണ് എന്നെ ലൈം ലൈറ്റിൽ നിർത്തുന്നത്. ഈ അഭിമുഖത്തിൽ ട്രോളാനൊക്കെ കണ്ടന്റുണ്ടാക്കും. അങ്ങനെ ഒരു വീഡിയോയിൽ നിന്നും പത്ത് വീഡിയോ ഉണ്ടാക്കുന്നതാണ് എന്റെ സ്ട്രാറ്റജിയെന്നും റോബിൻ പറയുന്നു. പിന്നാലെ തന്റെ സിനിമയുടെ പോസ്റ്റർ ഓർമ്മിപ്പിക്കാൻ രണ്ട് വാച്ചും കൂളിങ് ഗ്ലാസ് ധരിക്കുന്നുണ്ട് റോബിൻ.

Also Read
സിംഗിള്‍ പാരന്റ് എന്ന ടാഗില്‍ താത്പര്യമില്ല, മകളെ വളര്‍ത്തുന്നത് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച്; ആര്യ പറയുന്നു

രണ്ട് വാച്ച് ഇടുന്നത് താൻ പൊട്ടൻ ആയതു കൊണ്ടല്ല. നിങ്ങൾ സംസാരിക്കാൻ വേണ്ടിയാണ്. നിങ്ങളാണ് മണ്ടന്മാർ. നിങ്ങൾ ചെയ്യുന്ന വീഡിയോ നിങ്ങളെക്കൊണ്ട് ഞാൻ ചെയ്യിപ്പിക്കുന്നതാണെന്നും റോബിൻ പറഞ്ഞു.തന്റെ സിനിമയുടെ പോസ്റ്റർ വലിയ സംഭവമാക്കിയതിന് എല്ലാവർക്കും നന്ദി. ഈ അഭിമുഖത്തിലൂടെ താൻ വീണ്ടും ലൈം ലൈറ്റിൽ വരുമെന്നും റോബിൻ വ്യക്തമാക്കി.

Advertisement