റോബിന് ക്ഷമ കുറവാണ്; എന്റെ കൂടെ നടന്നതിന് ശേഷമാണ് മാറ്റം വന്നത്; ആരതി പൊടി

207

തന്റെ പ്രസ്താവനകൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ താരമാകുന്ന ആളാണ് റോബിൻ രാധാകൃഷ്ണൻ. ഫാൻസിനേക്കാൾ അത്ര തന്നെ ഹാറ്റേഴ്സും താരത്തിനുണ്ട്. കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും താരം അകലം പാലിക്കുകയാണ്. റോബിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ തന്നെ ഉണ്ടെന്ന് പറയാം. ഇപ്പോഴിതാ അദ്ദേഹവും പ്രതിശ്രുത വധുവുമായ ആരതി പൊ നല്കിയ ഒരഭിമുഖമാണ് വൈറലാകുന്നത്. യു ടു സീ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് റോബിൻ വ്യക്തമാക്കുന്നുണ്ട്.

അതേസമയം റോബിനെ കുറിച്ച് ആരതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; റോബിന് ക്ഷമ കുറവാണ്. എന്റെ കൂടെ നടന്ന് അതിൽ മാറ്റം വന്നിട്ടുണ്ട്. ഭയങ്കര ടാലന്റഡ് ആയ ആളല്ല ഞാൻ. .പക്ഷെ ടാലന്റ് ഉള്ളവർക്ക് മാത്രമേ ജീവിക്കാൻ പറ്റുളളുവോ, ടാലന്റ് ഉള്ളവർക്ക് മാത്രമേ ഫെയ്മസ് ആകാൻ പറ്റുള്ളുവോ?. എന്നെ പോലെയുള്ള സാധാരണക്കാർക്കും ആഗ്രഹിച്ചു കഴിഞ്ഞാൽ ഫെയ്മസ് ആകാം. എല്ലാവരിലും കഴിവുണ്ട്. അത് കണ്ടെത്തി ഇംപ്രൂവ് ചെയ്യുകയാണ് വേണ്ടത്. റോബിനും കഴിവുകളുണ്ടെന്ന് ആരതി പറയുന്നു.

Advertisements

Also Read
നിങ്ങളാണ് മണ്ടന്മാർ; ഈ അഭിമുഖത്തിലൂടെ ഞാൻ വീണ്ടും ലൈം ലൈറ്റിൽ വരും; റോബിൻ രാധാകൃഷ്ണൻ

അഞ്ച് ദിവസം ക്ഷമയോടെ ബിഗ്‌ബോസ് വീട്ടിലെ സീക്രട്ട് റൂമിൽ ഇരുന്ന വ്യക്തിയാണ് ഞാൻ എന്ന് റോബിൻ പറയുന്നുണ്ട്. എത്ര പേർ അങ്ങനെയിരിക്കും എന്ന് എനിക്കറിയില്ല. ഓൾറെഡി സ്ട്രെസിലാണ്. അതിന് പുറമെയാണ് അഞ്ച് ദിവസം ഒരു ശബ്ദം പോലുമുണ്ടാക്കാതെ സീക്രട്ടിൽ റൂമിൽ ഇരുന്നത്. അതിനുള്ളിൽ ചില നിബന്ധനകൾ ഉണ്ട്. സിബ്ബ് തുറക്കുന്ന ശബ്ദം ഉണ്ടാക്കാൻ പാടില്ല, ചുമക്കണമെങ്കിൽ അകത്ത് പോകണം.

ഓൾറെഡി സ്ട്രെസിലുള്ള ഒരാൾ അഞ്ച് ദിവസം ആ രീതിയിൽ ഇരിക്കാൻ പറ്റുമെങ്കിൽ ക്ഷമയുടെ കാര്യത്തിൽ നൂറ് ദിവസം ഇരിക്കണമെങ്കിലും ഞാൻ ചെയ്യും. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ താൻ ചെയ്യും. അവിടെയിരിക്കുമ്പോൾ രാത്രിയേതാ പകൽ ഏതാ എന്ന് പോലും അറിയില്ലായിരുന്നുവെന്നും റോബിൻ പറയുന്നു. എന്താണ് നടക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നുവെന്നും താരം പറയുന്നു.

Also Read
‘സ്വർണകാലുള്ള നടി’ എന്ന വിശേഷണത്തോട് എന്തു തോന്നുന്നു എന്ന് ചോദ്യം; വളരെ മോശം പ്രവണതയെന്ന് തിരിച്ചടിച്ച് നടി സംയുക്ത

റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ; കുറച്ച് നാളുകളായി ഉറക്കം കുറവായിരുന്നു. ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയോ, ഒന്നും ഉണ്ടായിരുന്നില്ല. കുറേ നാളായി അങ്ങനെ ആയിരുന്നു. അതിനാൽ ഇപ്പോൾ കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാർജ് ചെയ്ത് കൂടുതൽ സ്‌ട്രോംഗായിട്ട് തിരിച്ചു വരികയാണ്.എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാൻ ഇങ്ങനെയാണ്. ഞാൻ വീണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരുമെന്നും റോബിൻ അഭിമുഖത്തിൽ പറയുന്നുണ്ട്.

Advertisement