അവൾ ഒളിച്ചോടിയാൽ കരണത്ത് ഞാൻ അടിക്കും; സാറാ അലിഖാന് അമ്മയുടെ വാണിങ്ങോ? രഹസ്യ വിവാഹത്തെ കുറിച്ച് അമൃതാ സിംഗ്‌

74

രഹസ്യമായി വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിച്ചവരാണ് 90 കളിലെ മിന്നും ജോഡികളായ സെയ്ഫ് അലിഖാനും, അമൃത സിംഗും. സെയ്ഫിനേക്കാൾ പ്രായം കൊണ്ട് മൂതിർന്നവളായിരുന്നു അമൃത. ഇരുവർക്കും ഇടയിൽ പ്രായം ഒരു പ്രശ്‌നം ആകുമെന്ന് വീട്ടുക്കാർ ഭയന്നിരുന്നു. കല്യാണത്തെക്കുറിച്ച് ഇരുവരുടേയും കുടുംബങ്ങൾക്ക് പോലും ഒന്നും അറിയില്ലായിരുന്നു. തന്റെ മകൻ അമൃത സിംഗിനെ വിവാഹം കഴിച്ചെന്ന് ശർമിള അറിയുന്നത് പോലും വാർത്തകളിലൂടെയായിരുന്നു.

താൻ മുംബൈയിലുണ്ടായിരുന്നിട്ടും സെയ്ഫ് തന്നെ കല്യാണത്തിന് വിളിച്ചില്ലെന്ന് ഒരിക്കൽ ശർമ്മിള തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമൃതയുടെ പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ മകൾ തന്നെ പോലെ ഒളിച്ചോടി വിവാഹം കഴിച്ചാൽ ഞാൻ അവളുടെ കരണത്തടിക്കുമെന്നാണ് അഭിമുഖത്തിൽ അമൃത സിംഗ് പറയുന്നത്.

Advertisements

Also Read
പിതാവിനെ വാതില്ക്കൽ തടഞ്ഞ് ഇളയ ദളപതി വിജയ്; അമ്മക്ക് മാത്രം പ്രവേശനം നല്കി അച്ഛനെ അപമാനിച്ചു എന്ന് ചെയ്യാറു ബാലു

1991 ലാണ് സെയ്ഫും അമൃതയും വിവാഹം കഴിക്കുന്നത്. അന്ന് അമൃത ബോളിവുഡിലെ മിന്നും താരമായിരുന്നു. സെയ്ഫ് ആകട്ടെ തുടക്കകാരനും. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. പക്ഷേ ആ ദാമ്പത്യം അധികം മുന്നോട്ട് കൊണ്ടുപോകാൻ ഇരുവർക്കും ആയില്ല. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇരുവരും പിരിഞ്ഞു. മക്കൾ രണ്ട് പേരും അമൃതക്കൊപ്പമാണ് അന്ന് പോയത്.

അമൃതയുമായുള്ള ദാമ്ബത്യ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. കരീനയെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം സെയ്ഫ് ആദ്യം അറിയിക്കുന്നത് അമൃതയെയാണ്. 2004 ആണ് സെയ്ഫും അമൃതയും പിരിയുന്നത്. അതിന് ശേഷം സെയ്ഫ് കരീനയുമായി അടുപ്പത്തിലാവുകയായിരുന്നു. രണ്ട് മക്കളാണ് സെയ്ഫിനും കരീനയ്ക്കുമുള്ളത്.

Also Read
എന്നെയും, പ്രീതയേയും അമ്മ അടിച്ചാണ് വളർത്തിയത്; എന്നാൽ ശ്രീദേവിയെ അങ്ങനെ അല്ല; ചെറുപ്പം മുതലേ അവൾ എല്ലാവരെയും പറ്റിച്ചാണ്‌ രക്ഷപ്പെട്ടത്; വനിത വിജയകുമാർ

സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളും രണ്ടാം വിവാഹത്തിലെ മക്കളും തമ്മിലും നല്ല അടുപ്പമാണുള്ളത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മകൾ സാറ അലി ഖാൻ സിനിമയിലെത്തി. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിയാണ് സാറ അലി ഖാൻ. അമ്മയുടേയും അച്ഛന്റേയും കഴിവും സൗന്ദര്യവുമെല്ലാം കിട്ടിയ താരപുത്രിയാണ് സാറ അലി ഖാൻ. ഇപ്പോഴിതാ സാറയ്ക്ക് പിന്നാലെ മകൻ ഇബ്രാഹിം അലി ഖാനും അരങ്ങേറുകയാണ്.

Advertisement