അമലപോളിന്റെ മുന്‍ ഭര്‍ത്താവ് എഎല്‍ വിജയിയുമായി സായ് പല്ലവി പ്രണയത്തില്‍: വിവാഹം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

22

പ്രേമത്തിലെ മലര്‍ മിസ്സായി എത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടി സായ് പല്ലവി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അഭിനയിക്കുന്ന മിക്ക ചിത്രങ്ങളിലും താരം നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതിനിടെ ഗോസിപ്പ് വാര്‍ത്തകളില്‍ നടിയുടെ പേരും വരുന്നുണ്ട്. വിവാഹത്തെക്കുറിച്ചാണത്.

Advertisements

അവിവാഹിതരായ എല്ലാ താരങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന വിവാഹത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് സായ് പല്ലവിയും വ്യക്തമായി ഉത്തരം നല്‍കിയതാണ്.

അവിവാഹിതയായി തുടരാനാണ് താല്‍പര്യം എന്നായിരുന്നു സായ് പറഞ്ഞിരുന്നത്. അച്ഛനെയും അമ്മയെയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കുന്നതിന് കാരണമായി സായ് പല്ലവി പറഞ്ഞത്.

എപ്പോഴും അച്ഛനും അമ്മയ്ക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് ആഗ്രഹമെന്നും വിവാഹം ഇതിന് തടസ്സമാകുമെന്നും തങ്ങളുടേതായ ഇടം നഷ്ടപ്പെടുമെന്നും സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ്യുമായി സായ് ഇപ്പോള്‍ പ്രണയത്തിലാണെന്ന് ചില തമിഴ്തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികം താമസിയാതെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിക്കുന്നില്ല എന്ന നിലപാടില്‍ ഉറച്ചുനിന്ന താരത്തെക്കുറിച്ചുള്ള പുതിയ ഗോസിപ്പ് കേട്ട് അമ്ബരക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദിയയാണ് വിജയും സായ്പല്ലവിയും ഒന്നിച്ച ചിത്രം. തുളസി എന്ന കഥാപാത്രമായാണ് സായ് ചിത്രത്തില്‍ അഭിനയിച്ചത്.

തമിഴില്‍ ദിയ എന്നും തെലുങ്കില്‍ കണം എന്നായിരുന്നു പേര്. സായ്പല്ലവി തമിഴില്‍ നായികയായി ആദ്യമെത്തിയ ചിത്രമായിരുന്നു അത്.

അതേസമയം വിവാഹവാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിജയ് നടി അമലാ പോളിനെയാണ് ആദ്യം വിവാഹം കഴിച്ചത്.

2017ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന തലൈവിയുടെ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. സായ്പല്ലവി ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നും സൂചനകളുണ്ട്.

സൂര്യ നായകനാകുന്ന എന്‍ജികെ ആണ് സായ്പല്ലവിയുടെ അടുത്ത ചിത്രം. സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ഫഹദിനൊപ്പം അതിരനിലും അഭിനയിക്കുന്നുണ്ട്.

Advertisement