‘ഇനിയും കാത്തിരിക്കാൻ വയ്യ’! കുഞ്ഞിനായി അക്ഷമയായി കാത്തിരിക്കുകയാണ് എന്ന് ഇലിയാന; കുഞ്ഞിന്റെ അച്ഛൻ പുതിയ പാർട്ണറാണോ എന്ന് പ്രേക്ഷകർ

70

തെലുങ്കിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ഇല്യാന ഡിക്രൂസ്. തുടർന്ന് തമിഴിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറാൻ താരത്തിന് കഴിഞ്ഞു. 2006ൽ പുറത്തിറങ്ങിയ ദേവദാസു എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയജീവിതം തുടങ്ങിയത് തന്നെ. ബർഫി എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ചിത്രം സൂപ്പർഹിറ്റായി മാറിയതോടെ ബോളിവുഡിലെ താരത്തിന്റെ നേരവും തെളിഞ്ഞു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം, തന്റെ ഫോട്ടോഷൂട്ടുകളും വിദേശയാത്രകളുടെ ചിത്രങ്ങളുമൊക്കെ നിരന്തരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ സ്വന്തമാക്കാൻ ഇലിയാനയ്ക്ക് സാധിച്ചിട്ടുണ്ട്. കുറച്ച് നാളുകൾക്ക മുൻപാണ് താരം അമ്മയാകാൻ പോകുന്നുവെന്ന വാർത്ത പങ്കിട്ടത്.

Advertisements

ആരാധകർ അത് സന്തോഷത്തോടെ ഏറ്റെടുത്തുവെങ്കിലും വിവാഹം കഴിക്കാത്ത ഇലിയാനയുടെ കുട്ടിയുടെ അച്ഛൻ ആരാണെന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ താരം തയ്യാറായിട്ടില്ല. ആരാണ് തന്റെ പാർട്ണർ എന്നത് രഹസ്യമാക്കി വെച്ചിരിക്കുകയാണ് ഇലിയാന.

ALSO READ- ഷർട്ട് നല്ലതെന്ന് അവതാരക; ഊരി നൽകി ഷൈൻ ടോം ചാക്കോ! തെലുങ്ക് അഭിമുഖത്തിലും പതിവ് ശൈലിയിൽ താരം

അമ്മയാകാൻ പോകുന്നു എന്ന് ഇലിയാന ആദ്യമായി പങ്കിട്ടപ്പോൾ താരം സറോഗസി വഴിയോ അതോ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുകയോ മറ്റോ ആണെന്നാണ് പ്രേക്ഷകര് വിചാരിച്ചിരുന്നത്. എന്നാൽ തന്റെ വലുതായി വരുന്ന വയറിന്റെ ചിത്രം പങ്കിട്ട് ഇലിയാന തന്നെ രംഗത്തെത്തിയതോടെയാണ് താരം ഗർഭം ധരിച്ചിരിക്കുകയാണ് എന്ന് വ്യക്തമായത്.

ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്ര്യു നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായെന്നും പിന്നീട് അവർ പിരിഞ്ഞെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ദിവസങ്ങൾക്ക് മുൻപ്, തന്നെ ശക്തയാക്കുന്നവനും തളരുമ്പോൾ താങ്ങുന്നയാളുമാണ് പങ്കാളി എന്ന് സൂചിപ്പിച്ചുകൊണ്ട് താരം ചിത്രം പങ്കിട്ടിരുന്നെങ്കിലും ആ വ്യക്തിയുടെ മുഖം വ്യക്തമായിരുന്നില്ല. പുതിയ പങ്കാളിക്കൊപ്പം ലിവിങ് റിലേഷനിലാണോ എന്നും വിവാഹിതരായോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നെങ്കിലും താരം മറുപടി നൽകിയിട്ടില്ല.

Advertisement