ദാരിദ്ര്യമായിരുന്നു; കയ്യിൽ പൈസയില്ലാതെ റെയിൽവേ സ്‌റ്റേഷനിൽ നിന്നപ്പോൾ സഹായവുമായി എത്തിയത് അർജുൻ; മറക്കാനാകാത്ത അനുഭവം പറഞ്ഞ് ബാബുരാജ്

314

മലയാള സിനിമാലോകത്തേക്ക് വില്ലനായി എത്തി നായികയായ വാണി വിശ്വനാഥിനെ പ്രണയിച്ച് വിവാഹം ചെയ്ത നടനാണ് ബാബുരാജ്. താരം പിന്നാട് തമാശ റോളുകളിലേക്കും ക്യാരക്ടർ റോളുകളിലേക്കും ചുവടുമാറ്റിയത് കരിയറിനെ നന്നായി സ്വാധീനിച്ചിരുന്നു. ഇപ്പോൾ താര സംഘടന അമ്മയുടെ എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളിൽ ഒരാളാണ് ബാബു രാജ്.

ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥിനെ വിവാഹം കഴിച്ച വില്ലൻ ബാബുരാജ് എന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുമുണ്ട്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രശസ്തനായതുകൊണ്ടാണ് താരത്തിനെ അത്തരത്തിൽ വിശേഷിപ്പിക്കുന്നത്. നടൻ മാത്രമായിട്ടല്ല നിർമ്മാതാവുമായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

Advertisements

അതേസമയം, എന്നാൽ നിർമ്മാണം തനിക്ക് വലിയ പരാജയങ്ങൾ നേടി തന്നിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ ബാബു രാജ്. കൂടാതെ നിസ്സഹായനായി നിന്നപ്പോൾ തമിഴ് സൂപ്പർതാരം അർജുൻ പണം നൽകി സഹായിച്ചതിനെ കുറിച്ചും ക്ലബ് എഎമ്മിന് നൽകിയ അഭിമുഖത്തിൽ ബാബുരാജ് തുറന്നുപറയുന്നു.

ALSO READ- ‘ഇനിയും കാത്തിരിക്കാൻ വയ്യ’! കുഞ്ഞിനായി അക്ഷമയായി കാത്തിരിക്കുകയാണ് എന്ന് ഇലിയാന; കുഞ്ഞിന്റെ അച്ഛൻ പുതിയ പാർട്ണറാണോ എന്ന് പ്രേക്ഷകർ

താൻ അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് ചിത്രം നിർമ്മിച്ചപ്പോൾ ദാരിദ്ര്യമായിരുന്നു. കയ്യിൽ പൈസയില്ല. കലാസംഘം ഹംസക്ക, പയ്യന്നൂരുള്ള ഗണേശേട്ടൻ, കൊല്ലത്തുള്ള രാജശേഖരൻ സാർ ഒക്കെ ചേർന്നാണ് പടം വിതരണം ചെയ്തതെന്നും ബാബുരാജ് പറയുന്നു. അന്ന് മദ്രാസിൽ നിന്ന് പടം പെട്ടിയിലാക്കി ട്രെയിനിലാണ് കൊണ്ടുവരുന്നത്. ട്രെയ്നിന്റെ അവസാന കമ്പാർട്ട്മെന്റിന്റെ പിന്നിലെ എക്സ് എന്ന ചിഹ്നമൊക്കെ കണ്ട് പടം ഓടി ലാഭത്തിലാവുമെന്ന പ്രതീക്ഷയോടെ നിന്നിട്ടുണ്ട്. അപ്പോഴാണ് തിരിച്ചു പോവാനും മറ്റുമുള്ള വണ്ടിക്കൂലിയില്ലെന്ന് മനസിലായത്. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നെന്നു താരം പറയുന്നു.

അഥവാ പൈസയില്ലാതെ നാട്ടിൽ ചെന്നാൽ ഹോട്ടലിൽ കയറ്റില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ച് നിൽക്കുമ്പോൾ ഹംസക്ക പോയി അടുത്തുള്ള ഫോൺ ബൂത്തിൽ കയറി ആരെയോ വിളിച്ചു. തിരിച്ചുവന്നിട്ട് പറഞ്ഞു ഭാഗ്യമുണ്ടെങ്കിൽ ഒരു പരിപാടിയുണ്ടെന്ന്. ഒരു ഓട്ടോയും വിളിച്ച് തമിഴ് നടൻ അർജുന്റെ വീട്ടിലേക്കാണ് പോയത്. ഹംസക്കയ്ക്ക് അവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കാരണം പുള്ളി തമിഴ്നാട്ടിൽ ചില ചിത്രങ്ങളൊക്ക വിതരണം ചെയ്തിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം തന്നെ അർജുൻ സാർ വിളിപ്പിച്ചു. നന്നായി ഒന്ന് നോക്കി. ആ ലെൻസ് ഒന്ന് വച്ച് കാണിച്ചേ എന്ന് പറയുകയായിരുന്നു.

ALSO READ- ഷർട്ട് നല്ലതെന്ന് അവതാരക; ഊരി നൽകി ഷൈൻ ടോം ചാക്കോ! തെലുങ്ക് അഭിമുഖത്തിലും പതിവ് ശൈലിയിൽ താരം

താൻ ഏറെ ശ്രമപ്പെട്ടു ആ ലെൻസ് വെച്ചുകാണിച്ചു. ഇതോടെ ആ കൊള്ളാം ഇയാൾ ഒക്കെയാണ് എന്ന് പറഞ്ഞു, തനിക്ക് ആദ്യം ഒന്നും മനസിലായില്ലായിരുന്നു. തുടർന്ന് പ്രതിഫലം എത്രയാണ് വേണ്ടതെന്ന് ചോദിക്കുകയായിരുന്നു. താൻ മിണ്ടാതെ നിന്നപ്പോൾ ഹംസക്ക പറഞ്ഞു, തരുന്ന അഡ്വാൻസ് വാങ്ങിക്കോ എന്ന്. അങ്ങനെ 25,000 രൂപ റെഡി ക്യാഷായിട്ട് കയ്യിലേക്ക് കിട്ടുകയാണ്. അന്ന് 25,000 രൂപ എന്നുപറയുന്നത് വലിയ സംഖ്യയാണ്. അവരുടെ കാറിൽത്തന്നെയാണ് തിരിച്ചുകൊണ്ടുവിട്ടതെന്നും ബാബുരാജ് പറയുന്നു.

പിന്നീടാണ് മനസിലായത് അർജുൻ സാറിന്റെ അടുത്ത പദത്തിലേക്ക് വില്ലൻ വേഷത്തിന് പറ്റിയ ഒരാളെ തിരയുന്ന സമയമായിരുന്നു, അങ്ങനെ ഹംസക്കയുടെ ബുദ്ധികാരണം എനിക്കും കാശും കിട്ടി, പക്ഷെ നല്ല ഇടി കൊള്ളുന്ന സിനിമയിരുന്നു. ശെരിക്കും കൊണ്ടു, അർജുൻ സാർ ശരിക്ക് ഇടിക്കുന്നയാളാണെന്ന് ചിത്രീകരണം തുടങ്ങിയപ്പോഴാണ് മനസിലായത് എന്നും ബാബുരാജ് വെളിപ്പെടുത്തി.

Advertisement