ഇൻസ്റ്റഗ്രാമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്, കുറെ അമ്മാവന്മാരല്ലാതെ ആരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ; ഇത്തരം സോഷ്യൽമീഡിയകൾ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും : അനിഖ സുരേന്ദ്രൻ

123

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയതാണ് അനിഖ സുരേന്ദ്രൻ. താരത്തിന്റെ വളർച്ചയും പ്രേക്ഷകർക്ക് മുന്നിൽ തന്നെയായിരുന്നു. അഞ്ച് സുന്ദരികൾ എന്ന ആന്തോളജി സിനിമയിലെ സേതു ലക്ഷ്മിയിൽ തുടങ്ങി മമ്മൂട്ടി, അജിത്ത്, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അനിഖ സുരേന്ദ്രൻ അഭിനയിച്ച് കഴിഞ്ഞു.

മൂന്ന് ചിത്രങ്ങളിലാണ് നയൻതാരയ്ക്കൊപ്പവും മമ്മൂട്ടിക്കൊപ്പവും അനിഖ അഭിനയിച്ചത്. പരസ്യ ചിത്രങ്ങളിൽ വളരെ കുഞ്ഞായിരുന്നപ്പോൾ മുതൽ അനിഖ അഭിനയിച്ച് തുടങ്ങിയതാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം ഇപ്പോൾ.

Advertisements

ALSO READ

വയസ്സ് മുപ്പത് ആയിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര

കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് അനിഖ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം യെന്നൈ അറിന്താൽ, വിശ്വാസം എന്നിവയുൾപ്പെടെയുള്ള തമിഴ് സിനിമകളിലും താരം തിളങ്ങി. എം എക്‌സ് പ്ലയർ നിർമ്മിച്ച ക്വീൻ എന്ന വെബ് സീരീസിലും അനിഖ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അനിഖയ്ക്ക് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ബാലതാരത്തിൽ നിന്നും നായികയിലേക്ക് വളർന്നിരിക്കുകയാണ് അനിഖ ഇപ്പേൾ. ഇടയ്ക്കിടെ തെന്നിന്ത്യൻ നായികമാരോട് കിടപിടിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളുമായി അനിഖ എത്താറുണ്ട്. വാഴയില കോസ്റ്റ്യൂമിലുള്ള ഫോട്ടോഷൂട്ടടക്കം വളരെ ഗ്ലാമറസ്സായ പല ഫോട്ടോഷൂട്ടുകളും അനിഖയുടേതായി വൈറലായിട്ടുണ്ട്.

ഇതുവരെ അനിഖ സുരേന്ദ്രൻ 17 ഓളം സിനിമകളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും ബാലതാരമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. അനിഖ ഇപ്പോൾ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാർജുന നിർമിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴിൽ വാസുവും അവൻ കർപിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നുണ്ട്.

വിശ്വാസത്തിൽ അജിത്തിന്റെ മകളായിട്ടാണ് അനിഖ അഭിനയിച്ചത്. കഥ തുടരുന്നു സിനിമയിൽ ആസിഫ് അലിയുടേയും മംമ്തയുടേയും മകളായിരുന്നു അനിഖ സുരേന്ദ്രൻ. പിന്നീട് ഫോറസ്റ്റ്, റേസ്, ബാവൂട്ടിയുടെ നാമത്തിൽ, അഞ്ച് സുന്ദരികൾ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഒന്നും മിണ്ടാതെ, ഭാസ്‌കർ ദി റാസ്‌കൽ, മിരുത്തൻ എന്നിവയാണ് അനിഖയുടെ മറ്റ് സിനിമകൾ. അടുത്തിടെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അനിഖയുടെ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

ALSO READ

നാലു വർഷങ്ങൾക്ക് ശേഷം ഒരു പക്ഷേ ഇങ്ങനെ സംഭവിച്ചേക്കാം: 2017 ലെ ബിനുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

‘ഇനി മോഹൻലാൽ സാറിനൊപ്പം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി അങ്കിളിനൊപ്പം ഞാൻ മൂന്ന് സിനിമകൾ ചെയ്തു. കേരളത്തെ അപേക്ഷിച്ച് ചെന്നൈയാണ് എനിക്ക് കൂടുതൽ പോകാൻ ഇഷ്ടമുള്ള സ്ഥലം. അവിടെ ഞാൻ പോകാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയും ഉണ്ട്. തമിഴ്‌നാട്ടിലെ ഭക്ഷണവും എനിക്ക് ഇഷ്ടമാണ്. പൊങ്കലൊക്കെ എത്രത്തോളം കഴിക്കാൻ പറ്റുമോ അത്രത്തോളം ഞാൻ കഴിക്കും.’

ഫേസ്ബുക്ക് ആണോ ഇൻസ്റ്റഗ്രാം ആണോ കൂടുതൽ ഉപയോഗിക്കാൻ ഇഷ്ടമെന്ന എന്ന ചോദ്യത്തിന് അനിഖയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘ഫേസ്ബുക്ക് ഉപയോഗിക്കാറില്ല. അല്ലെങ്കിലും കുറെ അമ്മാവന്മാരല്ലാതെ ആരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഞാൻ ഇൻസ്റ്റഗ്രാമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

വാട്‌സ്ആപ്പിൽ ആര് മെസേജ് അയച്ചാലും ഞാൻ രണ്ട് ദിവസം കഴിഞ്ഞ് മാത്രമെ മറുപടി നൽകാറുള്ളൂ. വല്ലപ്പോഴും മാത്രമാണ് വാട്‌സ് ആപ്പ് തുറക്കുന്നത് എന്നതാണ് കാരണം. ഇൻസ്റ്റഗ്രാമിൽ പക്ഷെ ആക്ടീവാണ്. അതേസമയം ഇത്തരം സോഷ്യൽമീഡിയകൾ ഇല്ലെങ്കിലും എനിക്ക് ജീവിക്കാൻ സാധിക്കും. ഫോണിന് അഡിക്ടായിട്ടുള്ള വ്യക്തിയല്ല ഞാൻ എന്നും അനിഖ പറയുന്നുണ്ട്. വിശ്വാസമാണ് അനിഖയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement