ജാക്കി ഷിറോഫ് ദളപതി 63ല്‍ വില്ലന്‍: ആരാധകര്‍ ആവേശത്തില്‍

22

തമിഴകത്തിന്റെ ദളപതി വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 63. ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡിലെ ഒരു സൂപ്പര്‍ താരമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Advertisements

ആകാംക്ഷക്ക് വിരാമമിട്ട് ആ വില്ലനെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ബോളിവുഡ് താരം ജാക്കി ഷിറോഫ് ദളപതി 63ന്റെ ഭാഗമാകുന്നുവെന്ന റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിജയിയുടെ വില്ലനായി ജാക്കി ഷ്‌റോഫ് എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുയാണ് അണിയറ പ്രവര്‍ത്തകര്‍.

ബിടു എന്നാണ് കഥാപാത്രത്തിന്റെ പേര്. ജാക്കി ഷിറോഫ് നേരത്തെയും നിരവധി തമിഴ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

തെറിക്കും മെര്‍സലിനു ശേഷം വിജയ് ആറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കും ഏറെ പ്രതീക്ഷയാണുള്ളത്.

പേരിടാത്ത ചിത്രം വിജയുടെ 63മത്തെ ചിത്രമായതിനാല്‍ ദളപതി 63 എന്നാണ് അറിയപ്പെടുന്നത്.

ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാണിത്. നയന്‍താര, റേബ മോണിക്ക, ജോണ്‍ , കതിര്‍ , ഡാനിയേല്‍ ബാലാജി, യോഗി ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

Advertisement