താന്‍ അനുഭവിച്ചത് പോലെ ഇനി മറ്റാര്‍ക്കും വരരുത്, താന്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സാധിക വേണുഗോപാല്‍

52

ലൈംഗിക അതിക്രമത്തിനു ഇരയാണ് താനും എന്ന് തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാല്‍.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയ സാധികയുടെ വാക്കുകള്‍സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisements

സേ നോ ടു ചൈല്‍ഡ് അബ്യൂസ്, സേവ് ചില്‍ഡ്രന്‍ ആന്റ് ദെയര്‍ ഫ്യൂച്ചര്‍, യെസ് അയാം വിക്റ്റിം ഓഫ് ചൈല്‍ഡ് അബ്യൂസ് എന്നീ ഹാഷ് ടാഗുകളോടെ പങ്കുവച്ച കുറിപ്പില്‍ സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതി നിശബ്ദത പാലിക്കരുതെന്നും തുറന്ന് സംസാരിക്കണമെന്നും താരം പറയുന്നു.

ഇപ്പോല്‍ ഈ തുറന്നു പറച്ചില്‍ നടത്തിയത് തനിക്ക് സംഭവിച്ചത് മറ്റൊരു കുട്ടിക്കും സംഭവിക്കരുതെന്നു ചിന്തയോടെയാണെന്നും സാധിക കൂട്ടിച്ചേര്‍ത്തു.

സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ഞാല്‍ ആലോചിക്കാറില്ല, അവര്‍ ഇഷ്ടമുള്ളത് കരുതട്ടെ. സമൂഹം എന്ത് ചിന്തിക്കും എന്ന് കരുതി വായ് മൂടിക്കെട്ടരുത്. എന്തുകൊണ്ടാണ് ഞാന്‍ ഇതെല്ലാം പൊതുസമൂഹത്തോട് തുറന്ന് പറയുന്നത് എന്ന ചോദ്യം ഉയരാം.

അതിന് കാരണം ഞാന്‍ അനുഭവിച്ച കാര്യങ്ങളിലൂടെ ഇനി മറ്റൊരു കുട്ടിയും കടന്നു പോകരുത്. നിങ്ങളുടെ കുട്ടികളുടെ ജീവിതവും ഭാവിയും സംരക്ഷിക്കൂ. എനിക്ക് ആരുടെയും സഹതാപമോ ഉപദേശമോ വേണ്ട. ആ സമയം നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കൂ’ എന്നും സാധിക വ്യക്തമാക്കി.

Advertisement