വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും തിരക്കഥാകൃത്തും ഒക്കെയാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി, വില്ലന്‍ തുടങ്ങി എല്ലാ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. മിനിസ്‌ക്രീന്‍ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജായും എല്ലാം താരം സജീവമാണ്.

ഒരു കോളേജ് അധ്യാപകന്‍ ആയിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജഗദീഷ്.
തീപ്പൊരി ബെന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് ചിത്രം. ഇപ്പോഴിതാ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

എല്ലാ കഥാപാത്രങ്ങളും ബേസില്‍ സ്വീകരിക്കാറില്ല. ഒരു പടത്തില്‍ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വരുമ്പോള്‍ ബേസിലിനെ സമീപിച്ചാല്‍ അവന്‍ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറാവില്ലെന്നും താന്‍ ആ കഥാപാത്രം ചെയ്യില്ലെന്ന് പറയാനുള്ള കഴിവാണ് ശരിക്കും ഇന്റലിജന്‍സ് എന്നും ജഗദീഷ് പറയുന്നു.
എല്ലാ റോളുകളും വാരിവലിച്ച് ചെയ്യാന്‍ ബേസില്‍ തയ്യാറല്ല. ആക്ഷന്‍ പടം ബേസില്‍ ചെയ്തുകൂടാ എന്നല്ല താന്‍ പറയുന്നതെന്ുും പക്ഷേ ആ പടം ബേസിലിന് പറ്റിയതായിരിക്കണമെന്നും അവരവര്‍ക്ക് അനുയോജ്യമായിട്ടുള്ള കഥാപാത്രമായിരിക്കണമെന്നും ജഗദീഷ് പറയുന്നു.









