ദേ വീണ്ടും കിടിലന്‍ ലുക്കില്‍ മമ്മൂക്കാ; ബസൂക്കയില്‍ മുടി വളര്‍ത്തി കൂളിംഗ് ക്ലാസ് വച്ച് മാസ് ആയി താരം

31

നിരവധി മമ്മൂട്ടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പ്രഖ്യാപനം മുതൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. സിനിമയുടെ പുതിയ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നത്. ഇതിൽ നിന്നും ചിത്രത്തിൽ മമ്മൂട്ടി ഒരു സ്‌റ്റൈലൻ ഗെറ്റപ്പിലാകും എത്തുക എന്നത് വ്യക്തമാണ്. 

ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിൽ മുടി വളർത്തി, കൂളിംഗ് ക്ലാസ് വച്ച് മാസ് ആയി വണ്ടിക്ക് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയെ കാണാം. സിനിമ 2024ൽ ആണ് റിലീസ് ചെയ്യുക എന്നും അറിയിച്ചു. ഇതിൽ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിൽ എത്തും. അതേസമയം ഇതാദ്യമായാണ് മമ്മൂട്ടിയും ഗൗതം വാസുദേവ് ഒന്നിക്കുന്നത്.

Advertisements

ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാ പിള്ള തുടങ്ങിയവരും മമ്മൂട്ടി ചിത്രത്തിൽ ഉണ്ട്.

also read
മമ്മൂക്ക വേണ്ടെന്ന് വെക്കുന്ന റോളുകളൊന്നും ബേസില്‍ ചെയ്യാന്‍ നില്‍ക്കില്ല, ആ കഴിവാണ് ശരിക്കും ഇന്റലിജന്‍സ്, ജഗദീഷ് പറയുന്നു
ക്രൈം ഡ്രാമ ജോണറിൽ ആണ് ബസൂക്ക ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബസൂക്കയുടെ തൻറെ ഭാഗങ്ങൾ എല്ലാം മമ്മൂട്ടി പൂർത്തി ആക്കിയിരുന്നു.

നിമേഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്നാണ്.

Advertisement