കേരളത്തിലെ അനന്തമായ വിനോദ സഞ്ചാര സാധ്യതകള്‍, മന്ത്രി മുഹമ്മദ് റിയാസിന്റെ പുസ്തകത്തിന് ആമുഖം കുറിച്ച് മോഹന്‍ലാല്‍, ശ്രദ്ധനേടി കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും

38

കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം; ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തിന് ആമുഖം കുറിച്ച് നടന്‍ ഹോന്‍ലാല്‍. കേരളത്തെ ആഗോള തലത്തില്‍ മുന്‍നിരടൂറിസം ലക്ഷ്യമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രമങ്ങളെ വിവരിച്ചുകൊണ്ടാണ് പുസ്തകം.

Advertisements

അനന്തമായ വിനോദ സഞ്ചാര സാധ്യതകളുള്ള കേരളത്തെ എങ്ങനെ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ വികസിപ്പിക്കാം എന്നതിനെ കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ പുസ്തകം പങ്കുവെക്കുന്നതായി മോഹന്‍ലാല്‍ അവതാരികയില്‍ കുറിച്ചു.

Also Read: മമ്മൂക്ക വേണ്ടെന്ന് വെക്കുന്ന റോളുകളൊന്നും ബേസില്‍ ചെയ്യാന്‍ നില്‍ക്കില്ല, ആ കഴിവാണ് ശരിക്കും ഇന്റലിജന്‍സ്, ജഗദീഷ് പറയുന്നു

എങ്ങനെ നാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി വിജയകരമായ ഒരു വിനോദ സഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെ കുറിച്ച് ഗ്രന്ഥകാരന് നന്നായി അറിയാമെന്നും അത് സംസ്ഥാനത്ത് വിജയകരമായി തന്നെ നടപ്പിലാക്കി തുടങ്ങിയതായും മോഹന്‍ലാല്‍ കുറിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യപ്രതി ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ജമാല്‍ അല്‍ ഖാസിമി എഴുത്തുകാരനും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവറലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

Also Read: ബോസ്, ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുമായി ഗായിക പുണ്യപ്രദീപ്, സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

പന്ത്രണ്ട് അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. ടൂറിസം രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും കൊവിഡിന് ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

Advertisement