ഞാന്‍ എന്ന് മരിച്ചു പോകുമെന്ന് എനിക്ക് അറിയില്ല, എനിക്ക് കിട്ടുന്ന എല്ലാ നിമിഷവും സന്തോഷം ഉള്ളതാകന്‍ ഞാന്‍ ശ്രിക്കാറുണ്ട് ; സ്മിഷ അരുണ്‍

785

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും സ്മിഷ അരുണിനെ അറിയാം. അമ്മയും മകളും മത്സരത്തില്‍ സൂപ്പര്‍ അമ്മയും മകളും ആയി എത്തുന്നത് സ്മിഷയും മകളുമാണ്. പലപ്പോഴും തന്റെ ജീവിത കഥ സോഷ്യല്‍ മീഡിയ വഴിയും റിയാലിറ്റി ഷോയില്‍ വെച്ചും സ്മിഷ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സ്മിഷ പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.

Advertisements

സ്മിഷയുടെ വാക്കുകള്‍ ഇങ്ങനെ

പ്രിയപ്പെട്ട എന്നെ അറിയാവുന്ന നാട്ടുകാരോട്,ബന്ധുക്കളോട്, സുഹൃത്തുക്കളോട് , സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ എന്ന് മരിച്ചു പോകുമെന്ന് എനിക്ക് അറിയില്ല.അതിനെ കുറിച്ചുള്ള ചിലരുടെ വാക്കുകള്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.എന്നെ നോക്കുന്ന RCC യിലെ Dr രാജീവ്,Dr പ്രശാന്ത് ഇവര്‍ 2 പേരും എന്റെ മുന്നോട്ടുള്ള ട്രീറ്റ്‌മെന്റ് നെ കുറിച്ചും,ഇപ്പൊള്‍ എനിക്കു നല്‍കുന്ന ബെസ്റ്റ് ട്രീറ്റ്മന്റ് ന്റേ ഇടയില്‍ ഞാന്‍ എന്റെ മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.bone cancer കൂടി ഉള്ളത് പല സന്ദര്‍ഭങ്ങളിലും ഹോസ്പിറ്റല്‍ admit അകേണ്ടി വന്നിട്ടുണ്ട്. എനിക്ക് കിട്ടുന്ന എല്ലാ നിമിഷവും സന്തോഷം ഉള്ളതാകന്‍ ഞാന്‍ ശ്രിക്കാറുണ്ട്. അമൃത ടിവിയിലെ ,,’സൂപ്പര്‍ അമ്മയും മകളും’അതിനു ഉദാഹരണം ആണ്. പലപ്പോളും pain വരുമ്പോള്‍ അഡ്മിറ്റ് ആകാറുണ്ട്. എന്ന് വച്ച് അത് അവസാന നാളുകള്‍ ആണ് എന്ന് പറയരുത്, ഇപ്പൊള്‍ ശരീരത്തില്‍ ബ്ലഡ്, പ്ലാസ്മ എന്നിവയുടെ കുറവ് ഉള്ളത് കൊണ്ടാണ് അഡ്മിറ്റ് ആയിരിക്കുന്നത്. അത് അസുഖത്തിന് നല്ല ബുധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് സത്യം ആണ്. ഈ അസുഖം കൊണ്ട് ഞാന്‍ അനുഭവിക്കുന്ന വേദനെയേക്കള്‍ എത്രയോ അപ്പുറം ആണ് ‘ചിലരുടെ എന്റെ മരണം കാത്തുള്ള നില്‍പുകള്‍’ ദയവു ചെയ്തു എന്നെ വെറുതെ വിടുക.

ഇന്നലെ എന്റെ ഒരു DANCE സ്റ്റുഡന്റ് എന്നോട് പറഞ്ഞു ടീച്ചറെ DANCE ക്ലാസ്സിലെ മറ്റൊരു കുട്ടി അവളോട് പറഞ്ഞു SMISHA ടീച്ചര്‍ ക്കു ഇനി2,3, ദിവസം മാത്രേ ജീവിച്ചിരിക്കുഉള്ളൂ എന്നും അത് കേട്ടു എനിക്ക് വിഷമമായി എന്ന് പറഞ്ഞു അ കുട്ടി. വീട്ടില്‍ ഞാന്‍ ഹോസ്പിറ്റലില്‍ പോയി തിരിച്ചു വരുന്നത് കാത്തു നില്‍ക്കുന്ന 6 വയസ്സുകാരി ഉണ്ട്, എന്റെ 2 പ്രിയപ്പെട്ട BOYS ഉണ്ട്.നിങ്ങള്‍ക്കെല്ലാം അഗ്രഹമുള്ളത് പോലെ എനിക്കും കുടുംബത്തോട് ഒന്നിച്ചു കഴിയാന്‍ ആണ് ആഗ്രഹം. അല്ലാതെ ഈ മരുന്നിനും, വേദന യ്കും ഇടയില്‍ പെട്ടു തോറ്റു പോകാന്‍ അല്ല. എന്നെ സ്‌നേഹിക്കുന്ന കുറെ പേര്‍ ആഗ്രഹിക്കുന്ന പോലെ ജീവിതത്തിലേക്ക് എനിക്ക് തിരിച്ചു വരണം. സത്യത്തില്‍ ഇപ്പൊള്‍ ഞാന്‍ കുറെ തിരിച്ചു അറിഞ്ഞു ആരൊക്കെ കൂടെ ഉണ്ട് എന്നത്.


അത് ഒരു ഷോക്ക് ഉണ്ടാക്കി കാരണം അത് വിശ്വസിക്കാന്‍ എന്റെ ലൈഫ് അത്ര ഈസി അല്ലായിരുന്നു, പ്രിയപ്പെട്ടവരെ, എന്ത് അസുഖം ആയി കൊള്ളട്ടെ അവരെ വെറുതെ വിടുക, സഹായം പറ്റുമെങ്കില്‍ ചെയ്യുക. അവരെ അവരെ പാട്ടിന് വിട്ടെകെടോ. കാന്‍സര്‍ വന്നവര്‍ ഒക്കെ മരിക്കണം എന്ന് ഇങ്ങനെ വാശി pidikathe.ഇന്ന് ഞാന്‍ എടുത്ത മരുന്ന് , pain മെഡിസിന്‍ ഇന്‍ജക്ഷന്‍ എല്ലാം എടുത്തു സുഖമായി ഉറങ്ങാന്‍ ഉള്ള സാഹചര്യം RCC യിലേ എന്റെ Dr മാര്‍,നഴ്‌സ് ഓക്കേ ചേര്‍ന്ന് ഉണ്ടക്കിയെങ്കെങ്കിലും രാത്രി 12 മണി ആയിട്ടും ഉറങ്ങാന്‍ പറ്റാത്ത രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയ എന്റെ പ്രിയ ചില സുഹൃത്തുക്കളെ ജീവിക്കാന്‍ അനുവദിക്കുക ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസ്സിനു വിഷമം ഉണ്ടാക്കുന്നു.

അതൊക്കെ ട്രീറ്റ്‌മെന്റ് ne bhadikkunnu. ഞാന്‍ അത്ര ധൈര്യശാലി ഒന്നും അല്ല വിട്ടേക്കുക yene, എന്റെ നാടായ kalleri യിലെ നാട്ടുകാരുടെയം കുറെ നല്ല സുഹൃത്തുക്കളുടെയും, മുതുവിള എന്ന ഗ്രാമത്തില്‍ എന്നെ സ്‌നേഹിക്കുന്ന നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എന്റെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ എനിക്ക് രക്ത ദാനം തന്ന് സഹായിച്ച, ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് തരാന്‍ കഴിയാതെ പോയ എല്ലാവര്‍ക്കും സ്‌നേഹം മാത്രം. ഇനിയും ബ്ലഡ് വേണ്ടി വരും എന്നാണ് അറിഞ്ഞത്.A negative ആണ് yente blood ഗ്രൂപ്പ്. എല്ലാ ബ്ലഡ് ഉം ഇപ്പൊള്‍ സ്വീകരിക്കുന്നുണ്ട്. എല്ലവരോടും സ്‌നേഹം മാത്രം, നന്ദി.

 

 

Advertisement