സൂപ്പര്‍ഹിറ്റായി കാവാലയ്യാ, വൈറലായ നൃത്തച്ചുവടുകള്‍ തമന്ന പരിശീലിച്ചതിങ്ങനെ, മേക്കിംഗ് വീഡിയോ കാണാം

258

സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിലെ ഗാനം. കാവാലയ്യാ എന്ന് തുടങ്ങുന്ന ഗാനം ആരാധകരൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Advertisements

പ്രമുഖ തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. താന്‍ ചെയ്യുന്ന ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാക്കി മാറ്റുന്ന സംഗീതസംവിധായകനാണ് അനിരുദ്ധ്. ജയിലറിലെ കാവാലയ്യ യും ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരിക്കുകയാണ്.

Also Read: കഥയും കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്; തുടക്കം മുകൽ ഈ സമയം വരെയും എനിക്ക് ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് മഹിമ

എന്നാല്‍ അനിരുദ്ധിന്റെ ട്രാക്ക് കൊണ്ട് മാത്രമല്ല ആ ഗാനം ഇത്രത്തോളം ഹിറ്റായി മാറിയിരിക്കുന്നത്. നടി തമന്നയുടെ നൃത്തവും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. തമന്നയുടെ നൃത്തച്ചുവടുകള്‍ അനുകരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരൊന്നടങ്കം.

ജാനി മാസ്റ്ററാണ് നൃത്തസംവിധാനം. ഇപ്പോഴിതാ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിട്ടുണ്ട്.

Also Read: ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ

അരുണ്‍രാജ കാമരാജാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ജയിലര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

Advertisement