അമ്പലത്തിൽ വഴിപാടുകളുമായി ജാൻവി കപൂർ; ശീദേവിയുടെ മകൾക്ക് പരാജയങ്ങൾ തുടർക്കഥയാകുന്നു

208

ബോളിവുഡിന്റെ മുഖശ്രീയായിരുന്നു നടി ശ്രീദേവി. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളിൽ മൂത്തമകളായ ജാൻവി കപൂറാണ് അമ്മയുടെ പാത പിൻതുടർന്ന് സിനിമയിലേക്ക് എത്തിയിട്ടുള്ളത്. എന്നാൽ ഏറെ ആഗ്രഹപൂർവ്വം ശ്രീദേവി കാത്തിരുന്ന മകളുടെ ആദ്യ സിനിമ കാണാനുള്ള ഭാഗ്യം താരത്തിന് ഉണ്ടായില്ല. സിനിമയുടെ റിലീസിന് മാസങ്ങൾക്ക് മുമ്പാണ് താരം മരണമടയുന്നത്.

അതേസമയം, ആദ്യ സിനിമയുടെ വിജയം ആവർത്തിക്കാൻ ജാൻവി കപൂറിന് കഴിയുന്നില്ല എന്നാണ് പാപ്പരാസികൾ പറയുന്നത്. തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന ദുരന്ത നായികയായി മാറുകയാണ് ജാൻവി കപൂറെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Advertisements
Courtesy: Public Domain

Also Read
ബൊമ്മിയാവാൻ ഞാനും പോയിരുന്നു, പക്ഷേ ആ വേഷം ചെയ്തത് അപർണ ബാലമുരളി; ഐശ്വര്യ ലക്ഷ്മിക്കും ചിലത് പറയാനുണ്ട്

നിലവിൽ തിരുമല അമ്പലത്തിൽ താരം നടത്തിയ സന്ദർശനമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സുഹൃത്തുക്കളുടെ കൂടെയാണ് താരം അമ്പലത്തിൽ സന്ദർശനം നടത്തിയത്. അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പച്ച നിറത്തിലുള്ള ദാവണി അണിഞ്ഞാണ് താരം ക്ഷേത്ര ദർശനം നടത്തിയത്. സ്വന്തം കാര്യ സാധ്യത്തിന് വേണ്ടിയാണ് താരം ക്ഷേത്ര ദർശനം നടത്തിയതെന്നാണ് പ്രചരണം.

മുന്നോട്ടുള്ള താരത്തിന്റെ കരിയറിന്റെ ഉയർച്ചക്കായി ക്ഷേത്രത്തിൽ പ്രത്യേകം പൂജകൾ നടത്തിയതായാണ് സോഷ്യൽ മീഡയയിൽ ഒരു കൂട്ടം പറയുന്നത്. താരത്തിന്റേതായി പുറത്തിറങ്ങിയ റൂഹി, ഗുഡ്‌ലക്ക് ജെറി, മിലി തുടങ്ങിയചിത്രങ്ങൾ എല്ലാം തന്നം ദുരന്തമായി മാറിയെന്നാണ് നിരൂപകർ പറയുന്നത്.

Also Read
അച്ഛനെ കാണുന്നതാണ് അന്ന് എന്നെ വിഷമിപ്പിച്ചത്; അച്ഛന്റെ പ്രശ്‌നം കുടുംബത്തേയും ബാധിച്ചു, തുറന്നു പറച്ചിലുമായി ആമിർഖാൻ

അതേസമയം ട്രോളൻമാരുടെ ഇരയാണ് താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞിരുന്നു. ഒരു പരിധിവരെ ട്രോളുകൾ തനിക്ക് സമ്മർദ്ദം തന്നുവെന്ന് താരം പറയുകയുണ്ടായി. 2023 ൽ രണ്ട് സിനിമകളാണ് ജാൻവിയുടേതായി പുറത്തിറങ്ങാനുള്ളത്.

Advertisement