Home Entertainment Celebrities

ബൊമ്മിയാവാൻ ഞാനും പോയിരുന്നു, പക്ഷേ ആ വേഷം ചെയ്തത് അപർണ ബാലമുരളി; ഐശ്വര്യ ലക്ഷ്മിക്കും ചിലത് പറയാനുണ്ട്

557

സിനിമാതാരം അപർണ ബാലമുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയാണ് സൂര്യ നായകനായെത്തിയ സൂരൈരെ പൊട്ര്. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

ഇപ്പാഴിതാ സിനിമയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമ വികടനുമായുള്ള അഭിമുഖത്തിലാണ് ഐശ്വര്യയുടെ തുറന്ന് പറച്ചിൽ. ബൊമ്മി എന്ന കഥാപാത്രത്തിനായി ഞാൻ ഓഡീഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ അപർണയാണ് പിന്നീട് ആ വേഷം ചെയ്തത്.

Advertisements

Also Read
അച്ഛനെ കാണുന്നതാണ് അന്ന് എന്നെ വിഷമിപ്പിച്ചത്; അച്ഛന്റെ പ്രശ്‌നം കുടുംബത്തേയും ബാധിച്ചു, തുറന്നു പറച്ചിലുമായി ആമിർഖാൻ

എനിക്കെന്തുക്കൊണ്ടാണ് ആ വേഷം ലഭിക്കാതിരുന്നതെന്ന് ചോദിച്ചാൽ ഞാനതിന് അനുയോജ്യ അല്ലായിരുന്നു. മാത്രമല്ല ഞാൻ മധുരൈ തമിഴ് പറയുന്ന രീതിയും ശരിയായിരുന്നില്ല. ആർക്കാണ് ആ റോൾ ലഭിച്ചത് എന്നറിയാനായി ഞാൻ കാത്തിരുന്നിരുന്നു. അപർണക്കാണ് കിട്ടിയത് എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവൾ അസാധ്യ ആക്ടറാണ്. ബ്രില്ല്യന്റാണ്. അപർണ ആ റോൾ ചെയ്തതിന് ശേഷം മറ്റാരെയും ആ റോളിലേക്ക് സങ്കൽപ്പിക്കാൻ കൂടി എനിക്ക് കഴിയില്ലായിരുന്നു.

ഇഷ്ടപ്പെട്ട നടിമാരെക്കുറിച്ചുള്ള ചോദ്യത്തിന് ശോഭനയെ വളരെ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ശോഭന എനിക്ക് റോൾ മോഗൽ പോലെയാണ്. സായ് പല്ലവിയെയും എനിക്കിഷ്ടമാണ്. ഇവർ രണ്ട് പേരെയും പോലെ എനിക്ക് ഡാൻസ് ചെയ്യാൻ സാധിക്കില്ല. സായ് പല്ലവി സ്‌ക്രീനിൽ വലിയ മാജിക് കൊണ്ടുവരുന്ന പോലെ തോന്നിയിട്ടുണ്ട്.

Also Read
വില്ലൻ വേഷങ്ങൾ വേറെ മാതിരി; തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് മക്കൾ സെൽവൻ

ഗട്ട ഗുസ്തിയാണ് തമിഴിൽ ഐശ്വര്യയുടെ പുതിയ സിനിമ. നിർമൽ സഹദേവ് സംവിധാനം ചെയ്ത കുമാരിയാണ് മലയാളത്തിൽ താരം അഭിനയിച്ച സിനിമ. പ്പാൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം

Advertisement