Home Entertainment Celebrities

ജാസ്മിനും സൂരജും ഡെയ്‌സിയും സാക്ഷികള്‍; ഒരുമിച്ച് പിറന്നാള്‍ കേക്ക് മുറിച്ച് റിയാസും ചങ്കായ നിമിഷയും; ആഘോഷം വൈറല്‍!

299

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകര്‍ഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസണ്‍ അവസാനിച്ചത്.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തി

Advertisements

ആരാധകരെ ഏറെ സൃഷ്ടിച്ചാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചത്. പുതിയ കാലത്തെ കാഴ്ചകളും സോഷ്യല്‍ മാറ്റങ്ങളുമായിരുന്നു ഇത്തവണത്തെ ബിഗ് ബോസിനെ വേറിട്ടതാക്കിയത്.

ALSO READ- എനിക്കാണ് ആദ്യ സൈനിങ് എമൗണ്ട് തന്നത്; എന്നെ കണ്ടിട്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തതെന്ന് ഞാന്‍ ചോദിച്ചിരുന്നു; വെളിപ്പെടുത്തി ശ്വേത മേനോന്‍

മത്സരാര്‍ത്ഥികളായി എത്തിയ റിയാസും ജാസ്മിനും ഉള്‍പ്പെടെയുള്ളവര്‍ മാറ്റി നിര്‍ത്തപ്പെടുന്നവരുടെ പ്രതിനിധികളുമായിരുന്നു. ഫൈനല്‍ വരെ ശക്തമായി പോരാടിയാണ് റിയാസ് മത്സരത്തില്‍ ശ്രദ്ധേയനായത്. ജാസ്മിനാകട്ടെ വെല്ലുവിളിച്ച് ഇറങ്ങി പോവുകയായിരുന്നു.

റിയാസും ജാസ്മിനും നിമിഷയും എല്ലാം ബിഗ് ബോസ് ഷോയിലും പുറത്തും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ റിയാസിന്റെ പിറന്നാള്‍ ദിനത്തില്‍ സഹമത്സരാര്‍ഥിയായിരുന്ന ഡെയ്‌സി ഒരുക്കിയ സര്‍പ്രൈസാണ് ശ്രദ്ധേയമാകുന്നത്.

ALSO READ- കുശുമ്പും ഏഷണിയും കഷണ്ടിയും ഒന്നുമില്ല, സ്‌നേഹം മാത്രം; പുതിയ വീഡിയോയുമായി സുചിത്ര നായര്‍; ഏറ്റെടുത്ത് ആരാധകര്‍!

ഉറ്റ സുഹൃത്തായ നിമിഷയുടേയും റിയാസിന്റേയും ജന്മദിനം ഒരേദിവസമാണ് ഇവര്‍ ആഘോഷിക്കുന്നത്. ജാസ്മിനും, സൂരജ് തെലക്കാട്ടും, ഡെയ്സിയുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൗസ് ബോട്ടിലായിരുന്നു പിറന്നാള്‍ ആഘോഷം. ഇരുവരും വ്യത്യസ്തമായ കേക്കുകളായിരുന്നു മുറിച്ചത്. ആശംസകളുമായി ആരാധകരും എത്തിയിിക്കുകയാണ്.

എഞ്ചിനീയറിങ് ബിരുദധാരിയായ റിയാസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ്. ഒന്‍പത് വര്‍ഷമായി ഹിന്ദി ബിഗ് ബോസ് ഉള്‍പ്പടെയുള്ള ഷോയുടെ വലിയ ആരാധകനായിരുന്നു റിയാസ് സലിം. ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചിരുന്ന റിയാസ് ഒടുവില്‍ മലയാളം ഷോയില്‍ എത്തുകയായിരുന്നു.

Advertisement