ഇരുപത്തിനാലുകാരിയെ വിവാഹം ചെയ്യുന്ന ജയറാമിന് അതേ വയസുള്ള മോളും അഞ്ചു വയസുളള പേരക്കുട്ടിയും; കോമഡി ഉത്സവവുമായി മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ; ട്രെയിലർ പുറത്ത്

11

എക്കാലത്തെയും കുടുംബപ്രേക്ഷകരുടെ പ്രിയനായകൻ ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദറി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി.

ഒരു മുഴുനീള കോമഡി ചിത്രവുമായാണ് ജയറാം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് എന്നുളള സൂചനയാണ് ട്രെയിലർ നൽകുന്നത്.

Advertisements

ഇരുപത്തിനാല് വയസുളള ഒരു മകളും അഞ്ച് വയസുളള പേരക്കുട്ടിയുമുളള കഥാപാത്രമായെത്തുന്ന ജയറാം അതേ പ്രായത്തിലുളള ഒരു ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ‘ലോനപ്പന്റെ മാമോദീസ’യിലാണ് ജയറാം അവസാനമായി നായക വേഷത്തിലെത്തുന്നത്.

ബാബുരാജാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. പുതുമുഖങ്ങളാണ് ജയറാമിന്റെ നായികമാരുടെ വേഷത്തിൽ എത്തുന്നത് .

ധർമജൻ ബോൾഗാട്ടി. വിജയരാഘവൻ. മല്ലിക സുകുമാരൻ, രമേഷ് പിഷാരടി, സലിം കുമാർ, ജോണി ആന്റണി, സംഗീത സംവിധായകൻ രാധാമണി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

‘ചാലക്കുടിക്കാരൻ ചങ്ങാതിയി’ൽ കലാഭവൻ മാണിയെ അവതരിപ്പിച്ച സെന്തിൽ കൃഷ്ണ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമായാണ് എത്തുന്നത്. ഉണ്ണി മുകുന്ദനെയും സ്‌റ്റൈലൻ ലുക്കിൽ ട്രെയിലറിൽ കാണാം.

അനീഷ് അൻവറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷാനി ഖാദറാണ് തിരക്കഥ. ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സമീർ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. മോഹൻ സിത്താരയുടെ മകൻ വിഷ്ണുവാണ് സംഗീതം.

Advertisement