ആ പാവം പൈസ ഉണ്ടാക്കുന്നത് മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കും; സുരേഷ് ഗോപിയെ കുറിച്ച് ജയറാം

65

മലയാള താരങ്ങളായ ജയറാമും നടൻ സുരേഷ് ഗോപിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. സിനിമയിലെ സൗഹൃദം പോലെ തന്നെ ഓഫ് സ്‌ക്രീനിലും അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ഇവർ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുഹൃത്ത് സുരേഷ് ഗോപിയെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്. 

സുരേഷ് ഉണ്ടാക്കുന്ന പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊടുക്കുന്നതാണെന്നും, സ്വന്തം മകളുടെ വിവാഹത്തിന് പോലും സ്വർണം എടുക്കാൻ പൈസ ഉണ്ടോയെന്ന് നോക്കാറില്ലെന്നും നടനെക്കുറിച്ച് ജയറാം പറഞ്ഞു.

Advertisements

‘വളരെ അത്മാർത്ഥതയുള്ള ആളാണ് സുരേഷ് ഗോപി. എന്തിനോടും നൂറ് ശതമാനവും ആത്മാർത്ഥത ആണ്. ആ പാവം പൈസ ഉണ്ടാക്കുന്നത് മുഴുവൻ പാവപ്പെട്ടവർക്ക് കൊടുക്കും. ഈ വരുന്ന ജനുവരി 17ന് ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്.

also read
കളക്ഷനിലും മുന്നേറ്റം നടത്തി ജയറാം മമ്മൂട്ടി ചിത്രം ഓസ്‌ലര്‍
എനിക്കറിയാം രാധിക ഓരോ കാര്യത്തിന് വേണ്ടി കഷ്ടപ്പെടുന്നത്. സുരേഷ് ഉണ്ടാക്കുന്ന പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊടുക്കും. സ്വന്തം മകളുടെ വിവാഹത്തിന് സ്വർണം എടുക്കാൻ പൈസ ഉണ്ടോന്ന് നോക്കില്ല. ഓഡിറ്റോറിയത്തിന് കൊടുക്കാൻ പൈസ ഉണ്ടോന്ന് നോക്കില്ല.

അത്തരത്തിൽ എടുത്ത് വച്ചിരിക്കുന്ന പൈസ ആർക്കെങ്കിലും കഷ്ടമാണെന്ന് കേട്ടാൽ അപ്പോൾ തന്നെ എടുത്ത് കൊടുക്കും’, എന്നാണ് ജയറാം പറഞ്ഞത്. ബിഹൈൻഡ് വുഡ്‌സിനോട് ആയിരുന്നു നടന്റെ പ്രതികരണം.

 

Advertisement