Home Entertainment Celebrities

കളക്ഷനിലും മുന്നേറ്റം നടത്തി ജയറാം മമ്മൂട്ടി ചിത്രം ഓസ്‌ലര്‍

113

ജയറാം മമ്മൂട്ടി മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് അബ്രഹാം ഓസ്ലർ. ചിത്രം മികച്ച പ്രതികരണം നേടി തിയ്യേറ്ററുകളിൽ വിജയക്കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരിടവേളക്ക് ശേഷമാണ് ജയറാം നായകനായി സിനിമ ഒരുങ്ങിയത്. 

ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചതിന് പിന്നാലെ കളക്ഷനിലും മുന്നേറ്റം നടത്തുകയാണ് ‘ഓസ്‌ലർ’. ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം നേടിയ കളക്ഷൻ ആറ് കോടിയോളം വരുമെന്നാണ് വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്ക്. കേരളത്തിനൊപ്പം ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisements

സിനിമ റിലീസായി മൂന്നാം ദിനത്തിൽ ചിത്രം എത്ര നേടി എന്ന കണക്കും പുറത്തുവിട്ടു. ആഭ്യന്തര ബോക്‌സോഫീസ് കണക്കാണ് ട്രേഡ് ട്രാക്കറായ സാക്‌നിൽക്.കോം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തിൽ ആഭ്യന്തര ബോക്‌സോഫീസിൽ 2.8 കോടി കളക്ഷൻ നേടിയ ‘ഓസ്‌ലർ’. വെള്ളിയാഴ്ച രണ്ടാം ദിനത്തിൽ 2.15 കോടിയാണ് നേടിയത്.

എന്നാൽ ആദ്യ ശനിയാഴ്ച എത്തിയപ്പോൾ ഇത് വർദ്ധിച്ചിട്ടുണ്ട്. ചിത്രം ശനിയാഴ്ച 2.60 ആണ് ആഭ്യന്തര ബോക്‌സോഫീസിൽ നേടിയത്. ചിത്രം സ്ഥിരത നിലനിർത്തുന്നു എന്ന സൂചനയാണ് ഇത്. ഇന്ന് ഞായറാഴ്ച ആയതിനാൽ മികച്ച സംഖ്യ തന്നെ ചിത്രം കളക്ഷൻ നേടും എന്ന സൂചന കൂടിയാണ് ഇത്.

also readവാലിബന്‍ ചലഞ്ച് നിങ്ങള്‍ സ്വീകരിക്കുമോ; മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോ

Advertisement