വാലിബന്‍ ചലഞ്ച് നിങ്ങള്‍ സ്വീകരിക്കുമോ; മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോ

40

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ നടന്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയുടെ പുറത്തുവന്ന പോസ്റ്ററും വീഡിയോയും എല്ലാം വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

Advertisements

‘വാലിബൻ ചലഞ്ച്. നിങ്ങൾ സ്വീകരിക്കുമോ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡൗൾ കേബിൾ മെഷിനിൽ മോഹൻലാൽ വ്യായാമം ചെയ്യുന്ന രംഗം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാം. ഒപ്പം വാലിബന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ഫോട്ടോയും മാറിമാറി വരുന്നുണ്ട്. ഒപ്പം ടീസറിലെ ഡയലോഗും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ തങ്ങൾ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

‘വരുന്നത് ചില്ലറ മൊതലല്ല അണ്ണാ.., ഇത് എവിടെ ചെന്ന് നിൽക്കുമെന്ന് അറിയില്ല മോനേ, മമ്മൂട്ടി ഫാൻ ആണ് യൗ േലുക്ക് കണ്ടിട്ട് ഇനി താടി എടുക്കാം. പഴയ ലുക്കിലേയ്ക്ക് മടങ്ങിയെത്തിയെന്ന് തോന്നുന്നു, മലയാള സിനിമ മുന്നോട്ട് കൊണ്ട് പോകുന്ന 60 വയസിനു മുകളിൽ ഉള്ള നടൻമാർ ആണ്. യുവ തലമുറക്ക് ഒപ്പം പോയിട്ട് അടുത്ത് പോലും എത്താൻ സാധിക്കുന്നില്ല’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

Advertisement