ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

59

meri-awas-sunoജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന സിനിമയായ ‘മേരി ആവാസ് സുനോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമിക്കുന്ന സിനിമയുടെ രചനയും സംവിധാനവും ജി. പ്രജേഷ് സെൻ ആണ്. ‘ക്യാപ്റ്റൻ’, ‘വെള്ളം’ എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന സിനിമയാണിത്. ഈ സിനിമ നിങ്ങൾ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞാണ് മഞ്ജു വാര്യർ ചിത്രം ഷെയർ ചെയ്തിരിയ്ക്കുന്നത്.

ALSO READ

Advertisements

തിരക്ക് കാരണം എനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞിട്ടില്ല : ക്ഷമ പറഞ്ഞ് ഇന്ദ്രൻസ്

ഒരു സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആർ.ജെ ശങ്കറും പോസിറ്റീവ് എനർജി നിറക്കുന്ന ഒരാളാണ്. മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. വലിയ പ്രതീക്ഷകളാണ് ഉള്ളതെന്നാണ് ജയസൂര്യ സിനിമയെ കുറിച്ച് പറയുന്നത്.

ശിവദ, ജോണി ആൻറണി, സുധീർ കരമന, സോഹൻ സീനുലാൽ, ഗൗതമി, ദേവി അജിത്, മിഥുൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിൻറെ അവസാനഘട്ട മിനുക്കുപണികളിലാണെന്നും ഗുരുതുല്യരായ സംവിധായകർ ഷാജി കൈലാസ്, ശ്യാമപ്രസാദ് എന്നിവർക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നും പ്രജേഷ് സെൻ പറഞ്ഞു.

ALSO READ

കോ-പ്രൊഡ്യൂസർമാർ വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ, ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിനോദ് ഇല്ലമ്പള്ളി, നൗഷാദ് ഷെരീഫ്, എഡിറ്റിങ് ബിജിത് ബാല, സംഗീതം നിർവ്വഹിക്കുന്നത് എം. ജയചന്ദ്രൻ, പ്രോജക്ട് ഡിസൈൻ എൻ.എം. ബാദുഷ, ഗാനരചന-ബി.കെ. ഹരിനാരായണൻ, ആർട്ട് ത്യാഗു തവനൂർ, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടർമാർ വിഷ്ണു രവികുമാർ, ഷിജു സുലൈഖ ബഷീർ, ഡയറക്‌ടേഴ്‌സ് അസിസ്റ്റൻറ് എം. കുഞ്ഞാപ്പ, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ്.

 

Advertisement