ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്, ടീച്ചർ കുറച്ച് ദിവസത്തേയ്ക്ക് തിരിച്ചുവരുമോ? ; കോവിഡ് വർധനവിൽ ഹരീഷ് പേരടി

142

മുൻആരോഗ്യമന്ത്രി ശൈലജ ടീച്ചറെ തിരിച്ചുവിളിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിലെ കോവിഡ് കേസുകളുടെ വർധനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു താരം. ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ എന്നും ഹരീഷ് പേരടി ചോദിക്കുന്നുണ്ട്.

ഹരീഷ് പേരടിയുടെ വാക്കുകൾ:

Advertisements

‘ടീച്ചർ നിങ്ങൾ 3 ശതമാനത്തിലേക്ക് എത്തിച്ച നമ്മുടെ സ്‌കൂളിന്റെ തോൽവി വീണ്ടും 19 ശതമാനത്തിലേക്ക് എത്തി. മറ്റു സ്‌കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി. ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്…നമ്മുടെ സ്‌കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്‌കൂളിനെ സ്‌നേഹിക്കുന്ന ഒരു വിദ്യാർത്ഥി.’ എന്നാണ് ഹരീഷ് പേരടി കുറിയ്ക്കുന്നത്. താരത്തിന്റെ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാണിപ്പോൾ.

Advertisement