‘ലാൽ സാർ ഒന്നൂടെ പ്ലേ ചെയ്‌തേ എന്ന് പറഞ്ഞ് റിപ്പീറ്റടിച്ച് കണ്ട് കൊണ്ടിരുന്നത് ആ സീൻ’; നേരിലെ ഗംഭീര രംഗം വെളിപ്പെടുത്തി ജീത്തു ജോസഫ്

39

നിരന്തരം സൂപ്പർഹിറ്റ് സിനിമകൽ ഒരുക്കി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് പോലുളള സിനിമകളെല്ലാം ജിത്തു ജോസഫിന്റെ കഴിവ് എന്തെന്ന് കാണിച്ചുതന്ന ചിത്രങ്ങളാണ്.

ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രം സംവിധായകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ എല്ലാതരം സിനിമകളും ഒരുക്കി ജീത്തു ജോസഫ് പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർ താരങ്ങളെ വെച്ചെല്ലാം സംവിധായകൻ സിനിമകൾ ഒരുക്കിയിട്ടുണ്ട്.

Advertisements

ജീത്തു ഏറ്‌റവുമധികം സിനിമകൾ ചെയ്തത് മോഹൻലാലിന് ഒപ്പമാണ്. ദൃശ്യം,ദൃശ്യം 2 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് പുറമെ പുതിയൊരു ത്രില്ലർ ചിത്രവുമായി എത്തിയിരിക്കുകയാണ് ജീത്തു. മോഹൻലാൽ മഉഖ്യകഥാപാത്രമാകുന്ന നേര് സിനിമ തിയറ്ററിലെത്തുമ്പോൾ ആരാധകർക്കും ആകാംക്ഷ ഏറുകയാണ്.

ALSO READ- പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ ആസ്തി 500 കോടി; ഹിറ്റ് ചിത്രം ചെയ്തിട്ട് മാത്രം വിവാഹമെന്ന് ആദിക്; എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം താരപുത്രിക്ക് രണ്ടാം വിവാഹം

ഇപ്പോഴിതാ ത്രില്ലർ ചിത്രങ്ങളൊരുക്കി ഞെട്ടിച്ച ജീത്തു ജോസഫ്, തന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ തിയേറ്ററിൽ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കാൻ പോവുന്ന ഒരു രംഗം ഏറ്റവും പുതിയ ചിത്രമായ ‘നേരിലും’ ഉണ്ടെന്ന് പറയുകയാണ്.

”നേര് എന്ന സിനിമയിലും അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ട്. ഞങ്ങൾ ഫുൾ സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞപ്പോൾ മ്യൂസിക് ഡയറക്ടർ ഞങ്ങൾക്കൊരു തീം മ്യൂസിക്കും ഉണ്ടാക്കി തന്നു. ആ മ്യൂസിക്കുമായി ഞാൻ എന്റെ ഓഫീസിൽ ഇരുന്ന് സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ എന്റെ മനസിലേക്ക് ഒരു വിഷ്വൽ വന്നു.’

‘ഞാൻ അതിനെ കുറിച്ച് എന്റെ പിള്ളേരോടും വൈഫിനോടും പറഞ്ഞപ്പോൾ അവരും വല്ലാതെ ആകാംഷയിലായി. ശാന്തിയെ വിളിച്ചപ്പോൾ അവൾക്കും അത് നന്നായി വർക്ക് ആയി വന്നു.’- എന്നാണ് ജീത്തു പറയുന്നത്.

ALSO READ-സൂപ്പർ സ്റ്റാറിന്റെ അർത്ഥമെന്താണ്? ആരാധന മൂത്ത് ഭ്രാന്തായി വിളിക്കുന്നതാണോ? കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ് ഇവരാണ്: തുറന്ന് പറഞ്ഞ് പാർവതി തിരുവോത്ത്

ഡബ്ബിങ് കഴിഞ്ഞ ശേഷം ഞങ്ങൾ മ്യൂസിക് ഇട്ടപ്പോൾ ലാൽ സാർ വന്ന് ഒന്നൂടെ പ്ലേ ചെയ്‌തേ ഒന്നൂടെ പ്ലേ ചെയ്‌തേ എന്ന് പറഞ്ഞ് റിപ്പീറ്റടിച്ച് കണ്ട് കൊണ്ടിരുന്നത് ആ സാധനമാണെന്നും ജീത്തു പറയുന്നു.

ആ ഒരു സാധനം ഭയങ്കര ഇംപാക്റ്റ് ഉണ്ടാക്കുന്നുണ്ട്. വെറുതെ ഇരുന്നപ്പോൾമനസിലേക്ക് വന്ന ഒരു തോന്നൽ ആയിരുന്നു അത്. അത് സംഭവിക്കുന്നതാണ്. ഒരു ദൈവാനുഗ്രഹം ഉണ്ടായി അത്രയേ ഉള്ളൂവെന്നും ജീത്തു ജോസഫ് പറയുകയാണ്.

നേര് ഡിസംബർ 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്. കോർട്ട് റൂം- ഡ്രാമയായ ചിത്രം ‘ട്വൽത് മാൻ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Advertisement