‘കീമോ തെറാപ്പി, റേഡിയേഷൻ; ഒരുപാട് വേദനകളിലൂടെ കടന്ന് പോയ ആ സമയത്ത് രക്ഷയായത് പോസിറ്റീവ് ചിന്തകൾ’; വിഷമത്തെ നേരിട്ടത് പറഞ്ഞ് കനിഹ

273

മലയാളത്തിന്റെ പ്രിയ നടിയാണ് കനിഹ. തമിഴകത്തു നിന്നും എത്തിയ നടിക്ക് പിന്നീട് മലയാളത്തിൽ നിരവധി അവസരം ലഭിച്ചു. മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷുഗോപിക്കും ഒപ്പം എല്ലാം അഭിനയിച്ച കനിഹ മറ്റു മേഖലകളിലും തന്റെ കഴിവ് തെളിയിച്ചത് ആണ്.

വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ നടി കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. സിനിമാ തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ടെലിവിഷൻ സീരിയലുകളിലും സജീവമാണ് താരം.

Advertisements

ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളേയും അതിനെ നേരിട്ടതിനേയും കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ കനിഹ. അമ്മയ്ക്ക് വന്ന രോഗത്തെ കുറിച്ചും അത് തന്നെയും കുടുംബത്തെയും എങ്ങനെയാണ ്ബാധിച്ചതെന്നും പറയുകയാണ് കനിഹ.

ALSO READ- ‘ലാൽ സാർ ഒന്നൂടെ പ്ലേ ചെയ്‌തേ എന്ന് പറഞ്ഞ് റിപ്പീറ്റടിച്ച് കണ്ട് കൊണ്ടിരുന്നത് ആ സീൻ’; നേരിലെ ഗംഭീര രംഗം വെളിപ്പെടുത്തി ജീത്തു ജോസഫ്

അമ്മയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചതോടുകൂടി അതുവരെയുണ്ടായിരുന്ന ജീവിതം കീഴ്‌മേൽ മറിഞ്ഞുവെന്നാണ് കനിഹ പറയുന്നത്. അമ്മ കാൻസർ ബോധവത്കരണത്തെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഒരു ദിവസം അത് അമ്മയെ പിടികൂടുന്നതെന്ന് താരം വെളിപ്പെടുത്തി.

ഒരു ദിവസം സ്തനങ്ങളിൽ വേദന തോന്നുവെന്ന് പറഞ്ഞ് വിളിച്ചു. ഉടനെ ഹോസ്പിറ്റലിൽ പോയി പല ടെസ്റ്റുകളും ചെയ്തു. ഒടുവിൽ അമ്മയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തി. അത് ശരിക്കും ഷോക്കായി. ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം കീഴ്‌മേൽ മറിഞ്ഞു- എന്നാണ് താരം പറയുന്നത്.

വാസ്തവത്തിൽ, ഞങ്ങൾ അങ്ങനെ ഒന്ന് നേരിടാൻ ഒട്ടും തയ്യാറായിരുന്നില്ല. പക്ഷേ, ആ സമയത്ത് അമ്മയ്ക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് എനിക്ക് ആശ്വാസമായി. സത്യത്തിൽ അമ്മയും അത് പ്രതീക്ഷിച്ചിരുന്നു. കൈപിടിച്ച് എല്ലാം ശരിയാകും എന്നൊരു ആശ്വാസവാക്കാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കീമോതെറാപ്പിയും റേഡിയേഷൻ ചികിൽസയുമുൾപ്പെടെ ഒരുപാട് വേദനകളിലൂടെ അമ്മ കടന്നു പോയി.

ALSO READ- പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ ആസ്തി 500 കോടി; ഹിറ്റ് ചിത്രം ചെയ്തിട്ട് മാത്രം വിവാഹമെന്ന് ആദിക്; എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം താരപുത്രിക്ക് രണ്ടാം വിവാഹം

വളരെ സെൻസിറ്റീവായ വ്യക്തിയാണ് താൻ. തന്റെ വികാരങ്ങൾ അത്ര പെട്ടെന്ന് ആരെയും കാണിക്കാറില്ല. പലർക്കും തങ്ങളുടെ പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ അവരുടെ മനസ്സിലുള്ള ഭാരം കുറയും. പക്ഷെ താൻ അങ്ങനെയല്ല. ആ പ്രശ്‌നം തന്റെ ഉള്ളിൽ കിടന്ന് തന്നെ ഭേദമാകുമെന്നാണ് കനിഹ ആ നിമിഷങ്ങളെ നേരിട്ടതിനെ കുറിച്ച് പറഞ്ഞത്.

താൻ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ, പാട്ട് വെച്ച് കാറിലിരുന്ന് കരയും. അത് ശരിക്കും തനിക്ക് ഇഷ്ടമാണ്. അങ്ങനെ ചെയ്താൽ എന്തെന്നില്ലാത്ത ഒരു ശക്തി തോന്നുമെന്നും താരം വെളിപ്പെടുത്തി.

ചികിത്സയ്ക്കിടെ അമ്മ അനുഭവിക്കുന്ന വേദന കണ്ട് താനാകെ തകർന്നുപോയി. സുരക്ഷ മുൻനിർത്തി അമ്മയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി. അത് കണ്ടപ്പോൾ തനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ചില പോസിറ്റീവ് കാര്യങ്ങൾ ചെയ്തുകൊണ്ട് ആ സമയങ്ങളെ നേരിട്ടെന്നും താരം പറയുകയാണ്.

Advertisement