”അഭിനയം വീണ്ടും തുടങ്ങിയത് സൂര്യയുടെ അച്ഛൻ എതിർത്തു; വഴക്കിട്ട ജ്യോതിക മുംബൈയിലേക്ക് പോയി”; ഒടുവിൽ സത്യം വെളിപ്പെടുത്തി ജ്യോതിക

172

മലയാളത്തിലടക്കം ആരാധകർ ഏറെയുള്ള നടിയാണ് ജ്യോതിക. താരത്തിന്റെ പുതിയ ചിത്രം കാതലിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ജ്യോതിക പിന്നീട് തിരിച്ചു വരവ് നടത്തുകയായിരുന്നു.

വളരെ സെലക്ടീവാണ് സിനിമായുടെ കാര്യത്തിൽ ജ്യോതിക. മലയാളത്തിൽ ജ്യോതിക ഏറ്റവും ഒടുവിലായി ചെയ്ത ചിത്രമാണ് കാതൽ. വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.

Advertisements

ഇപ്പോഴിതാ ജ്യോതിക സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് സൂര്യയുടെ വീട്ടുകാർ എതിർത്തിരുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനോട് പ്രതികരിക്കുകയാണ് ജ്യോതിക. സൂര്യയുടെ അച്ഛനുമായി വഴക്കിട്ട് ജ്യോതിക മുംബൈയിലേക്ക് തിരിച്ചു പോയി എന്നും ജ്യോതികയെ സൂര്യ പിന്തുണച്ചു എന്നുമുള്ള വാർത്തയെ സംബന്ധിച്ചാണ് താരം മനസ് തുറക്കുന്നത്.

ALSO READ- ‘കീമോ തെറാപ്പി, റേഡിയേഷൻ; ഒരുപാട് വേദനകളിലൂടെ കടന്ന് പോയ ആ സമയത്ത് രക്ഷയായത് പോസിറ്റീവ് ചിന്തകൾ’; വിഷമത്തെ നേരിട്ടത് പറഞ്ഞ് കനിഹ

ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ മുംബൈയിലേക്ക് താൻ പോയി എന്നത് സത്യമാണെന്നാണ് ജ്യോതിക പറയുന്നത്. പക്ഷെ ബാക്കി എല്ലാം വെറും തെറ്റിദ്ധാരണകൾ മാത്രമാണ് എന്നും താരം വ്യക്തമാക്കി.

വാസ്തവത്തിൽ തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ ഏറ്റവും അധികം പിന്തുണച്ചത് അച്ഛനാണ് എന്ന് ജ്യോതിക പറയുന്നു. ഷൂട്ടിങിന് പോയിക്കോളൂ, വീട്ടിലെ കാര്യം ഓർക്കുകയേ ചെയ്യരുത്. ഇവിടെ എല്ലാം ഓക്കെയാണ് എന്ന് പറഞ്ഞ് തന്നെ അഭിനയിക്കാൻ നിർബന്ധിച്ചത് അച്ഛനാണ് എന്നാണ് ജ്യോതിക പറയുന്നത്.

also read- ‘ലാൽ സാർ ഒന്നൂടെ പ്ലേ ചെയ്‌തേ എന്ന് പറഞ്ഞ് റിപ്പീറ്റടിച്ച് കണ്ട് കൊണ്ടിരുന്നത് ആ സീൻ’; നേരിലെ ഗംഭീര രംഗം വെളിപ്പെടുത്തി ജീത്തു ജോസഫ്

തന്റെ സിനിമകൾ എല്ലാം കാണുകയും അതിന്റെ അണിയറ പ്രവർത്തകരെ വിളിച്ച് പ്രശംസിക്കുകയും ചെയ്യാറുണ്ട്. കാതൽ വരെയും അച്ഛൻ കണ്ടിട്ടുണ്ട്. മുംബൈയിലേക്ക് താൻ പോയത് സൂര്യയുടെ സമ്മതത്തോടെ തന്നെയാണ്. കൊവിഡ് കാലത്തായിരുന്നു അതെന്നും ജ്യോതിക വ്യക്തമാക്കി.

തന്റെ അച്ഛനും അമ്മയ്ക്കും പലതവണ കൊവിഡ് വന്നു. മുൻപ് തൊട്ടേ അവർക്കൊപ്പം സമയം ചെലവഴിക്കാൻ തനിക്ക് അവസരം കിട്ടിയിട്ടില്ല. ഇപ്പോഴും തനിക്ക് അവർക്കൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് താനത് ഓർത്ത് വിഷമിക്കേണ്ടി വരും. അതുകൊണ്ടാണ് മുംബൈയിൽ പോയി കുറച്ചുകാലം താമസിച്ചത്.

സൂര്യയ്ക്ക് തന്റെ സന്തോഷമാണ് വലുത്. ഞാനും മക്കളും ഹാപ്പിയായിരിക്കണം. അദ്ദേഹം വളരെ വിശാലമായി ചിന്തിയ്ക്കുകയും പ്രവൃത്തിയ്ക്കുകയും ചെയ്യുമെന്നും ജ്യോതിക പറയുന്നു. അമ്മയ്ക്കും അച്ഛനും അടുത്തേക്ക് പോകണം എന്നും കുറച്ച് കാലം നിൽക്കണമെന്നും പറഞ്ഞപ്പോൾ സന്തോഷത്തോടെ സൂര്യ പിന്തുണച്ചെന്നും താരം പറഞ്ഞു.

Advertisement