എത്ര സൂപ്പർതാരങ്ങളുടെ പെൺമക്കൾ സിനിമയിൽ വന്നു? ആൺമക്കളെ മാത്രമല്ലെ എല്ലാവരും കൊണ്ടുവന്നത്; പുരുഷന്മാരും പീ ഡ നം അനുഭവിക്കുന്നുണ്ട്: ഷൈൻ ടോം

69

സഹനടനും വില്ലനും നായകനുമായി തന്റെ താര പ്രതിഭ തെളിയിച്ചു നടനാണ് ഷൈൻ ടോം ചാക്കോ. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകും എന്നതാണ് ഷൈൻ ടോം ചാക്കോയെ വ്യത്യസ്തനാക്കുന്നത്. ഏത് വിഷയത്തിലാണെങ്കിലും അഭിപ്രായം പറയാനും ഷൈൻ ടോം ചാക്കോയ്ക്ക് മടിയുണ്ടാകാറില്ല.

ഇപ്പോഴിതാ താരത്തിന്റെം പുതിയ സിനിമയായ മഹാറാണിയുടെ പ്രൊമോഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ സിനിമയിലെ സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും നേരിടുന്ന പ്രശ്‌നത്തെ കുറിച്ചും സംസാരിക്കുകയാണ് ഷൈൻ.

Advertisements

മഹാരാജാക്കൻമാരുടെ വിശേഷങ്ങളാണ് എല്ലായിടത്തും കേൾക്കുന്നത്. പക്ഷെ, എല്ലാ ഗ്രാമങ്ങളിലും എല്ലാ പഞ്ചായത്തിലും എല്ലായിടത്തും ഒരുപാട് മഹാറാണിമാർ ഉണ്ട്. ശരിക്കും മഹാറാണിമാരേയുള്ളു, മഹാരാജന്മാർ ഒക്കെ പേരിനാണ്. അവരെ പേടി ഉള്ളത് കൊണ്ടല്ലേ അവരെ അടിച്ചമർത്താൻ നോക്കുന്നതെന്ന് ഷൈൻ പറയുകയാണ്.

താനൊക്കെ വളർന്നു വരുമ്പോൾ ഏറ്റവും അധികം കേട്ടിട്ടുള്ളത് ഏറ്റവും കൂടുതൽ സ്ത്രീകളെ വളയ്ക്കുകയും അങ്ങിനെ കൂടുതൽ കാമുകിമാർ ഉള്ളവന്മാരാണ് കേമന്മാർ. പക്ഷെ സ്ത്രീകളുടെ കാര്യത്തിൽ അത് നേരെ തിരിച്ചാണെന്നം അതെന്താണ് അങ്ങനെയെന്നും ഷൈൻ ചോദിക്കുന്നു.

ALSO READ- ”അഭിനയം വീണ്ടും തുടങ്ങിയത് സൂര്യയുടെ അച്ഛൻ എതിർത്തു; വഴക്കിട്ട ജ്യോതിക മുംബൈയിലേക്ക് പോയി”; ഒടുവിൽ സത്യം വെളിപ്പെടുത്തി ജ്യോതിക

ഒരേകാര്യത്തിൽ എന്താ രണ്ടുപേർക്കും രണ്ടു നിയമം. ഒന്നിൽ കൂടുതൽ ഉണ്ടാവുമ്പോൾ അത് ശരിക്കും കോംപ്ലിക്കേറ്റഡ് ആണ്. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചല്ല വ്യക്തികൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് പറയുന്നതെന്നും ഷൈൻ വ്യക്തമാക്കി.

പുരുഷന്മാരിലും സ്ത്രീ പീഡനം ഏൽക്കുന്നവരുണ്ട്. പീഡനങ്ങൾ ഏറ്റിട്ടും പേടിച്ചിട്ടും നാണം കൊണ്ടും പുറത്തുപറയാത്ത പുരുഷന്മാരുണ്ടെന്നും താരം പറയുന്നു. സ്ത്രീകൾ മാനസികമായി പുരുഷന്മാരേക്കാൾ ശക്തരാണെന്നും ശാരീരികമായും ശക്തരാണ്, ഗ്യാസ് ചുമക്കാനും ഫ്യൂസ് കെട്ടാനുമേയുള്ളു സ്ത്രീകൾക്ക് അറിയാത്തതെന്നും ഷൈൻ വിശദീകരിക്കുന്നു.

നാട്ടിലെ ഡിവോഴ്‌സ് പടങ്ങൾ എല്ലാം എടുത്തു നോക്കണം. സ്ത്രീയെ ആണ് ഏറ്റവും ദുഃഖത്തിൽ കാണിക്കുന്നത്. പുരുഷന്മാരുടെ ദുഃഖം എന്തുകൊണ്ട് കാണിക്കുന്നില്ല. പുരുഷന്റെ വിഷമം കാണിച്ചാൽ സിനിമയുടെ ബിസിനസ് നടക്കില്ല. താൻ സംസാരിക്കുന്നത് പുരുഷനെയോ സ്ത്രീയെയോ കുറിച്ചല്ല വ്യക്തികളെ കുറിച്ചാണ്. ഇന്ദിരാഗാന്ധി ഒരു സ്ത്രീയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ-‘കീമോ തെറാപ്പി, റേഡിയേഷൻ; ഒരുപാട് വേദനകളിലൂടെ കടന്ന് പോയ ആ സമയത്ത് രക്ഷയായത് പോസിറ്റീവ് ചിന്തകൾ’; വിഷമത്തെ നേരിട്ടത് പറഞ്ഞ് കനിഹ

ഇന്ദിരാഗാന്ധിയെ നെഹ്റു നീ വീട്ടിൽ ഇരുന്നാൽ മതി എന്ന് പറയാതെ മുന്നോട്ട് കൊണ്ടുവന്നു എങ്കിൽ അവർ അത്രത്തോളം ഒരു പവർഫുൾ ലേഡി ആയതുകൊണ്ടാണ്. ഇവിടെ എത്ര സൂപ്പർതാരങ്ങളുടെ പെണ്മക്കൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആൺപിള്ളേരെ മാത്രമല്ലെ എല്ലാവരും കൊണ്ടുവരുന്നതെന്നും ഷൈൻ ചോദിക്കുന്നു.

ആ സിനിമയിൽ മഞ്ജു വാര്യർ പറയുന്ന പോലെ പെണ്ണുങ്ങളുടെ ലിമിറ്റേഷൻ ആരാ തീരുമാനിക്കുന്നത് ഇവിടെ. നയൻതാരയുടെ സാലറി 40 കോടിയും വിജയ്യുടെ സാലറി 100 കോടിയും എന്നല്ല നോക്കേണ്ടത്, വിജയ്യെ പോലെ ബാക്കിയുള്ള ആണുങ്ങൾക്ക് സാലറി കിട്ടുന്നുണ്ടോ എന്നാണെന്നും ഷൈൻ പറയുകയാണ്.

സൂപ്പർസ്റ്റാർ എന്ന് വിളിച്ചിട്ട് കാര്യമുണ്ടോ. സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന നടന്മാർക്ക് ഒക്കെ വിജയ്ക്ക് കിട്ടുന്ന സാലറി കിട്ടുന്നുണ്ടോയെന്നും മമ്മൂട്ടിയ്ക്കും മോഹൻലാലിനും എത്ര ക്യാഷ് കിട്ടുന്നുണ്ട്. അവരേക്കാൾ വലിയ അഭിനേതാവായിട്ടാണോ വിജയ്ക്ക് അത്ര പണം കിട്ടുന്നതെന്നും ഷൈൻ ചോദിക്കുന്നു.

Advertisement