ഫാമിലിയോടൊപ്പം തിളങ്ങി ജീത്തു ജോസഫ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ! ഇതാണോ ശരിക്കുള്ള ജോര്‍ജ് കുട്ടിയും കുടുംബവുമെന്ന് ആരാധകരും

62

ദൃശ്യം സിനിമ ഉള്‍പ്പടെയഉള്ള നിരവധി ത്രില്ലര്‍ ചിത്രങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ംസവിധായകനാണ് ജീത്തു ജോസഫ്. മലയാള സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന ത്രില്ലര്‍ ഴോണറിലുള്ള ചിത്രങ്ങള്‍ക്ക് ഒരിടവേളയ്ക്ക് ശേഷം സ്ഥാനമുണ്ടാക്കി കൊടുത്ത സംവിധായകനാണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്‌സ് എന്ന സുരേഷ് ഗോപി സിനിമയിലൂടെയാണ് ജീത്തു സംവിധാന രംഗത്തേക്ക് വരുന്നത്.

പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ലഭിച്ച ചിത്രത്തിന് ശേഷം ജീത്തു സംവിധാനം ചെയ്ത സിനിമയായിരുന്നു മോഹന്‍ലാല്‍-മീന ജോഡികള്‍ എത്തിയ ദൃശ്യം. അന്ന് ആ ചിത്രം മലയാളത്തില്‍ ആദ്യമായി 50 കോടി നേടുന്ന സിനിമയായി മാറുകയും ചെയ്തു.

Advertisements

പിന്നീട് പല ഭാഷകളില്‍ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും അദ്ദേഹം എടുത്ത് ശ്രദ്ധനേടിയിരുന്നു. റാം, നേര് എന്നീ സിനിമകളാണ് ഇനി ജീത്തുവിന്റെ പുറത്തിറങ്ങാനായി കാത്തിരിക്കുന്ന ചിത്രം.
ALSO READ- ഭാര്യയെ ഭര്‍ത്താന് അനുസരിക്കുന്നത് ഒരു കോമഡിയാണോ? വ്യവസ്ഥയുടെ കുഴപ്പാണ്: മനസ് തുറന്ന് രണ്‍ജി പണിക്കര്‍

യുവതാരം ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത കൂമനാണ് അവസാനമിറങ്ങിയ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രം. ഇപ്പോഴിതാ ജീത്തുവിന്റെ ഒരു കുടുംബ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ജീത്തുവിന് രണ്ട് പെണ്മക്കളാണ് ഉള്ളത്. ലിന്റ ജീത്തു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. കാത്തി ജീത്തു, കാറ്റിന ആന്‍ ജീത്തു എന്നിവരാണ് മക്കള്‍. തന്റെ കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോസ് ജീത്തു തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത സമയത്തുള്ള ഫോട്ടോയാണിതെന്ന് വ്യക്തം. ചുവപ്പ് വസ്ത്രങ്ങളില്‍ ഭാര്യ ലിന്റയും മക്കളും തിളങ്ങിയപ്പോള്‍ ജീത്തു സാധാരണ വേഷത്തിലാണ് എത്തിയത്. അതേസമയം, ശരിക്കുള്ള ജോര്‍ജുകുട്ടിയും കുടുംബവും ഇതാണോ എന്നാണ് ചിത്രങ്ങള്‍ കണ്ടിട്ട് പലരും കമന്റിലൂടെ ചോദിക്കുന്നത്.

Advertisement