Home Entertainment Celebrities

‘ജീവിതത്തിൽ ഒളിവും മറയും പരസ്പരം വെക്കരുതെന്ന് തീരുമാനിച്ചിരുന്നു, ‘ഫോൺ പാസ്‌വേഡ് പോലും ഞങ്ങൾക്ക് പരസ്പരം അറിയാം; രക്ഷ രാജും അർക്കജും

168

മലയാളി കുടുംബ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മുന്നേറുന്ന പ്രിയപ്പെട്ട പരമ്പര ആണ് സാന്ത്വനം എന്ന സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ്.

മലയാളത്തിന്റെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പര നിർമ്മിക്കുന്നതും ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നതും. കുടുംബ അംഗങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റ്.

Advertisements

ഈ പരമ്പരയിൽ പ്രാധാന്യം ഉള്ള ഒരു കഥാപാത്രമാണ് അപർണ്ണ എന്ന അപ്പു. നടി രക്ഷാ രാജ് ആണ് അപർണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരമായ ചിപ്പിക്ക് ഒപ്പം ആണ് രക്ഷ രാജ് സീരിയലിൽ അഭിനയിക്കുന്നത്.

ALSO READ- രണ്ട് ഭാര്യമാരുമായി ഉള്ള ജീവിതം റിസ്‌കാണ്; ഒരാൾ കുറച്ച് പ്രശ്നക്കാരിയായാൽ എല്ലാം തകരും; എന്റെ കഴിവല്ല ഇതെന്നും ബഷീർ ബഷി തുറന്നടിക്കുന്നു

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ ആണ് രക്ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഈ സീരിയൽ ഹിറ്റ് ആയിരുന്നു. രക്ഷ അവതരിപ്പിച്ച സോഫി എന്ന കഥാപാത്രത്തെയും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഈ സീരിയലിലെ അഭിനയം കണ്ടാണ് സാന്ത്വനത്തിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. 2020 മുതൽ തന്നെ സാന്ത്വനത്തിൽ രക്ഷ അഭിനയിക്കുന്നുണ്ട്. തുടക്കത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ആയിരുന്നെങ്കിലും ഇപ്പോൾ പോസിറ്റീവ് ആയാണ് കഥാപാത്രം നിലകൊള്ളുന്നത്.

കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സാന്ത്വനം സീരിയൽ ആണ് രക്ഷയ്ക്ക് വലിയൊരു ബ്രേക്ക് നൽകിയത്. അടുത്തിടെ ആണ് രക്ഷാ രാജാ വിവാഹിതയായത്. അർക്കജ് എന്നാണ് വരന്റെ പേര്. ഐടി പ്രൊഫഷണൽ ആണ് അർക്കജ്. ഏപ്രിൽ 25ന് കോഴിക്കോട് വെച്ചാണ് വിവാഹം നടന്നത്. സാന്ത്വനം സീരിയലിന്റെ മുഴുവൻ ക്രൂവും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

ALSO READ- ‘റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് ഞാൻ അറിഞ്ഞില്ല; നമ്മൾ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊ ല്ലും’; നിമിഷ പറയുന്നു

അതേസമയം, രക്ഷയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ് കമർക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് രക്ഷയെ മലയാളി കൂടുതൽ അറിഞ്ഞത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലെ സോഫി എന്ന കഥാപാത്രമായാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾക്ക് ശേഷമാണ് രക്ഷ അപർണ തമ്പി എന്ന അപ്പുവായി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്. രക്ഷ രാജ് വിവാഹം ചെയ്തത് ബാംഗ്ലൂർ ബേസ്ഡ് സോഫ്‌റ്റ്വെയർ കമ്പനിയിലെ ഐടി പ്രൊഫഷനലായ അർക്കജിനെയാണ്. ഇപ്പോവിതാ തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് രക്ഷയും അർക്കജും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. പ്രേമിക്കുന്ന ആളെത്തന്നെ വിവാഹം ചെയ്യണമെന്നത് തീരുമാനിച്ചിരുന്നു എന്ന് രക്ഷയും അർക്കജും ഒരേ സ്വരത്തിൽ പറയുന്നു.

‘പ്രണയിക്കുകയാണെങ്കിൽ അത് വിവാഹത്തിൽ എത്തിക്കണമെന്നത് ഞങ്ങളുടെ തീരുമാനവും നിർബന്ധവുമായിരുന്നു. വീട്ടുകാർ സമ്മതിച്ചില്ലായിരുന്നെങ്കിൽ കാത്തിരിക്കാനായിരുന്നു പദ്ധതി. അല്ലാതെ വേറൊന്നും ചിന്തിച്ചിരുന്നില്ല.’-താര ദമ്പതികൾ മനസ് തുറക്കുന്നു.

‘ഞങ്ങൾ രണ്ടുപേരും സൗന്ദര്യം ആസ്വദിക്കുന്നവരാണ്. ചില ക്രഷുകൾ മാത്രമാണ് നേരത്തെ ഞങ്ങൾക്കുണ്ടായിരുന്നത്. രണ്ടുപേരുടേയും ആദ്യത്തെ പ്രണയം ഇത് തന്നെയായിരുന്നു.’ ‘മുമ്പ് പല പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. പക്ഷെ അവർ വിശ്വസിക്കാൻ കൊള്ളുന്നവരാണ് എന്ന് തോന്നിയിരുന്നില്ല. അത് തോന്നിയത് അർക്കജിനെ കണ്ടപ്പോൾ മാത്രമാണ്. വിവാഹ ജീവിതത്തിൽ ഒളിവും മറയും പരസ്പരം വെക്കരുതെന്ന് തീരുമാനിച്ചിരുന്നു.’

‘ഫോൺ പാസ് വേഡ് പോലും ഞങ്ങൾക്ക് പരസ്പരം അറിയാം എന്റെ ഫോൺ അർക്കജും അർക്കജിന്റെ ഫോൺ ഞാനും ഉപയോഗിക്കാറുണ്ട്. പിണക്കങ്ങളൊന്നും ഒരിക്കലും നീണ്ടുപോകാറില്ല.’

Advertisement