അശ്വതി വേറെ മൂഡിലാണ്, അശ്വതി നായരും ഒത്തുള്ള കിടിലൻ വീഡിയോ പങ്കുവച്ച് അമൃത നായർ, ഏറ്റെടുത്ത് ആരാധകർ, വീഡിയോ വൈറൽ

103

സീരിയലുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങൾ ആണ് നടി മാരായ അമൃത നായരും അശ്വതി നായരും. സിനിമയിലോ സീരിയലോ അഭിനയിക്കുന്ന താരങ്ങൾക്ക് തമ്മിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നത് വളരെ വിരളമാണ് എന്നാണ് പൊതുവേ കേൾക്കാറ്.

എന്നാൽ ഇതിന് ഒരു അപവാദമായി അടുത്ത സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് അമൃത നായരും അശ്വതി നായരും. മിനി സ്‌ക്രീൻ വതാരകയായി ആണ് അശ്വതി നായർ തന്റെ കരിയർ ആരംഭിച്ചത്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന കോമഡി സീരിയലിലൂടെയാണ് അശ്വതി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിത ആവുന്നത്.

Advertisements

Also Read
‘ജീവിതത്തിൽ ഒളിവും മറയും പരസ്പരം വെക്കരുതെന്ന് തീരുമാനിച്ചിരുന്നു, ‘ഫോൺ പാസ്‌വേഡ് പോലും ഞങ്ങൾക്ക് പരസ്പരം അറിയാം; രക്ഷ രാജും അർക്കജും

ഉപ്പും മുളകും സീരിയലിലെ മുടിയന്റെ കടുത്ത ആരാധകയായ പൂജാ ജയറാം എന്ന കഥാപാത്രമായി ആണ് അശ്വതി എത്തിയത്. ഉപ്പും മുളകിലെ ജനപ്രിയ താരമായിരുന്ന ജൂഹി റുസ്തഗി പരമ്പരയിൽ നിന്നും പോയതിനുശേഷം റേറ്റിംഗ് താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അശ്വതി ഉപ്പും മുളകും സീരിയലിൽ എത്തുന്നത്.

അതേസമയം ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയ ആയി മാറിയത്. പിന്നീട് കുടുംബവിളക്കിൽ നിന്ന് പിന്മാറിയ അമൃത സ്റ്റാർ മാജിക്കൽ പങ്കെടുക്കുകയും നിരവധി വെബ് സീരിസുകളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ധാരാളം ടെലിവിഷൻ ഷോകളിലും അമൃത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ വളരെ അധകം സജീവമായ താരങ്ങൾ ആണ് അശ്വതിയും അമൃതയും.

കൗമുദി ടിവിയിൽ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന ലേഡീസ് റൂം എന്ന കോമഡി സീരിയലിൽ ഇരുവരും ഇപ്പോൾ ഒരുമിച്ച് അഭിനയിക്കുകയാണ്. ഇതിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ അമൃത പങ്ക് വെച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെറലായി മാറിയരിക്കുന്നത്.

Also Read
ഫഹദ് ഫാസിൽ കാണുന്ന പോലെ ഒരു നടനല്ല; ഇന്ദ്രജിത്തിന് പകരം മോഹൻലാൽ വന്നിട്ടും പകുതി പണം പോലും കിട്ടിയില്ല; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

അശ്വതി അമൃതയെ ശല്യം ചെയ്യുന്നതായി കാണുന്ന ഒരു വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.
ചേച്ചി വേറെ മൂഡിലാണ് എന്ന തരം കമന്റുകൾ ആരാധകർ വീഡിയോയ്ക്ക് താഴെ വരുന്നന്നുണ്ട്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ രസകരമായ ഈ വീഡിയോ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Advertisement