വീട്ടില്‍ കൊണ്ടുപോയി എന്റെ രണ്ട് പെണ്മക്കളില്‍ ഒരാളായി വളര്‍ത്താന്‍ വരെ തോന്നിയിട്ടുണ്ട്, കല്യാണിയെ കുറിച്ച് ജോണി ആന്റണി പറയുന്നു

124

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

Advertisements

എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. ഏറ്റവും പുതിയതായി തിയ്യേറ്ററിലെത്തിയ കല്യാണി ചിത്രം ആന്റണിയാണ്.

Also Read: നല്ല ബെസ്റ്റ് സിനിമ, ക്രിസ്ത്യാനികളെയെല്ലാം സ്വവര്‍ഗ്ഗാനുരാഗികളാക്കി ചിത്രീകരിച്ചു, നന്ദിയുണ്ട് മുഹമ്മദ് കുട്ടീ, കാതലിനെതിരെ രൂക്ഷവിമര്‍ശനവുമായി കാസ

ഇപ്പോഴിതാ കല്യാണിയെ കുറിച്ച് നടനും സംവിധായകനുമായ ജോണി ആന്റണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് കല്യാണിയെ വീട്ടില്‍ കൊണ്ടുപോയി മകളെ പോലെ വളര്‍ത്താന്‍ തോന്നുന്നുവെന്നും അത്രയേറെ ഇഷ്ടമുള്ള കുട്ടിയാണ് കല്യാണിയെന്നുമാണ് ജോണി ആന്റണി പറഞ്ഞത്.

കല്യാണി എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ തന്റെ രണ്ട് പെണ്മക്കളില്‍ ഒരാളായി വളര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്നും ഒരു അഹങ്കാരവുമില്ലാത്ത ജാഡയില്ലാത്ത കുട്ടിയാണെന്നും ജോണി ആന്റണി പറയുന്നു.

Also Read: പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു, കനക ഇപ്പോള്‍ കഴിയുന്നത് വളരെ സന്തോഷത്തില്‍, പ്രിയനടിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് കുട്ടി പത്മിനി

മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രമാണ് അടുത്തിടെ തിയ്യേറ്ററിലെത്തിയ മറ്റൊരു കല്യാണി ചിത്രം. നവാഗതനായ മനു സി കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഫുട്‌ബോളാണ് മുഖ്യ ഘടകം.

Advertisement