അന്ന് എനിക്ക് തമിഴ് ഭാഷ ശരിക്കും അറിയില്ലായിരുന്നു; ഓവര്‍ ആക്ടിംഗ് ആണെന്ന് പറഞ്ഞവര്‍ക്ക് മറുപടി നല്‍കി ജ്യോതിക

164

മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് കാതൽ സിനിമ. മമ്മൂട്ടിയും ജ്യോതികയും ആണ് ഇതിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. താരങ്ങളുടെ അഭിനയത്തെക്കുറിച്ച് ആരാധകർ അഭിപ്രായം പറഞ്ഞു. മമ്മൂട്ടിയുടെ ഭാര്യയായി ഗംഭീരപ്രകടനമാണ് തമിഴ് താരം ജ്യോതിക കാഴ്ചവച്ചത്. എന്നാൽ ഒരുകാലത്ത് ജ്യോതികയുടെ അഭിനയത്തെ ഒരുപാട് പേർ വിമർശിച്ചിരുന്നു.

Advertisements

അന്ന് ഓവർ ആക്ടിംഗ് ആണെന്നായിരുന്നു ജ്യോതികയെ കുറിച്ച് ആരാധകർ പറഞ്ഞത്. അവർക്ക് താരം നൽകിയ മറുപടി വൈറൽ ആയിരുന്നു. ഖുഷി എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് ആയിരുന്നു ജ്യോതികയെ വിമർശിച്ചുകൊണ്ട് പ്രേക്ഷകർ എത്തിയത്. അതിലെ നടിയുടെ അഭിനയം ഓവർ ആയിപ്പോയെന്നും കമന്റുകൾ വന്നുതോടെ ജ്യോതിക ഇതിനു മറുപടി നൽകി.

ചെറിയ പ്രായത്തിൽ എനിക്ക് അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നില്ലെന്ന് നടി പറഞ്ഞിരുന്നു. അതേസമയം ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോഴാണ് എനിക്ക് അഭിനയിക്കാനുള്ള അവസരം വന്നത്. ഖുഷി എന്ന സിനിമയിലെ ഓവർ ആക്ടിനെ കുറിച്ച് ഒരുപാട് വിമർശനം കേട്ടു. ആ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ തന്നെ അത് കുറച്ച് ഈഗോ ഉള്ളതാണെന്നും , അതുകൊണ്ട് ഒരു നോട്ടം പോലും സാധാരണമാവരുത് എന്ന് പറഞ്ഞിരുന്നു.

അതുകൊണ്ട് മനപ്പൂർവം കുറച്ചധികം ഓവർ ആക്ട് ചെയ്തിരുന്നു. അത് ആ കഥാപാത്രത്തിന് യോജിച്ചതായിരുന്നു. അതല്ലാതെ എനിക്ക് തമിഴ് ഭാഷ അത്ര നന്നായി അറിയില്ല , അതൊരു പ്രശ്‌നമാണ് . ചില രംഗങ്ങൾ എടുക്കുമ്പോൾ എക്‌സ്പ്രഷൻ ശരിയാണോ എന്ന സംശയം ഉണ്ടായിരുന്നു ജ്യോതിക പറഞ്ഞു.

Advertisement