സ്വപ്നം സഫലമായ നിമിഷം, ഇത് എനിക്ക് ആഘോഷിക്കാതിരിക്കാന്‍ പറ്റില്ല ; അനു മോള്‍

104

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുമോൾ. തമിഴിലൂടെ അഭിനയലോകത്തേക്ക് എത്തി മലയാളത്തിൽ സജീവമാവുകയായിരുന്നു താരം. മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത് എന്ന് അനു പറയുന്നു. ഈ നടിയെ തേടിയെത്തിയത് എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെയായിരുന്നു.

Advertisements

തുടക്കം മുതൽ തന്നെ ഇത്തരം കഥാപാത്രങ്ങൾ ചെയ്തത് കൊണ്ട് അനു ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ അനു പങ്കിട്ട ചിത്രങ്ങളാണ് വൈറൽ ആവുന്നത്. പച്ച സാരിയും മുല്ലപ്പൂവെല്ലാം ചൂടി അതീവ സുന്ദരിയായി നിൽക്കുന്ന ഫോട്ടോയാണ് അനു പങ്കുവെച്ചത്. ഒരുപാട് സന്തോഷത്തോടെ താൻ ഈ ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്ന് അനു കുറച്ചു.

ഇത് എനിക്ക് ആഘോഷിക്കാതിരിക്കാൻ പറ്റില്ല എന്തായാലും സുഹൃത്തും മേക്കപ്പ് ആർടിസ്റ്റുമായ സൗമ്യ ശ്യാമിന്റെ സ്വപ്നം സഫലമായ നിമിഷമാണ് ഇത്. ഈയൊരു നിമിഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് എന്റെ ഭാഗ്യമെന്നായിരുന്നു അനു കുറിച്ചത്.

തൃപ്പൂണിത്തുറയിൽ സ്വന്തമായി മേക്കപ്പ് സ്റ്റുഡിയോ തുടങ്ങിയ സുഹൃത്തിന് ആശംസകൾ എന്നും അനു കുറിച്ചിരുന്നു.

ആര്യയുടെ ബോട്ടീക്കിൽ നിന്നാണ് ഈ സാരിയെന്നും അനു കുറിച്ചിരുന്നു. ആ ക്രഡിറ്റ് ആര്യയ്ക്കാണെന്നും അനു കുറിച്ചിട്ടുണ്ട്.

 

 

Advertisement