നിങ്ങളുടെ എല്ലാം സ്നേഹത്തിന് നന്ദി ; നാല്‍പത്തിനാലാം പിറന്നാള്‍ ആഘോഷിച്ച് സംയുക്ത വര്‍മ്മ

274

ആരാധകർ ഏറെയുള്ള നടിയാണ് സംയുക്ത വർമ്മ. ഇന്ന് സിനിമയിൽ ഇല്ലെങ്കിൽ പോലും താരത്തോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ നാൽപത്തിനാലാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ആയിരുന്നു പിറന്നാൾ. 

പ്രിയപ്പെട്ട നടിയ്ക്ക് ആശംസകൾ അറിയിച്ച് പലരും സോഷ്യൽ മീഡിയയിൽ എത്തി. സ്നേഹത്തോടെ തനിക്ക് ആശംസകൾ അറിയിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണിപ്പോൾ സംയുക്ത.

Advertisements

ഇൻസ്റ്റഗ്രാമിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നന്ദി പറച്ചിൽ. ‘നിങ്ങളുടെ എല്ലാം സ്നേഹം നിറഞ്ഞ് ആശംസകൾക്ക് നന്ദി’ എന്ന് നടി പറഞ്ഞു.

കസവ് സാരിയിൽ തലയ്ക്ക് കൈ വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും, ബിജു മേനോനൊപ്പമുള്ള ഒരു ചിത്രവുമാണ് സംയുക്ത പങ്കുവച്ചു.

also read
നിങ്ങള്‍ക്ക് മുന്‍പേ ജാനകിയമ്മയും ചിത്ര ചേച്ചിയും മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്; വിമര്‍ശനത്തിന് മറുപടി നല്‍കി അഭയ ഹിരണ്‍മയി
1999ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വർമ്മ. തൃശ്ശൂർ കേരളവർമ കോളജിൽ പഠിക്കുമ്പോാഴാണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.

പിന്നീട് വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത നായികയായി വേഷമിട്ടു. ഇന്ന് അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ് നടി.

Advertisement