നിങ്ങള്‍ക്ക് മുന്‍പേ ജാനകിയമ്മയും ചിത്ര ചേച്ചിയും മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്; വിമര്‍ശനത്തിന് മറുപടി നല്‍കി അഭയ ഹിരണ്‍മയി

223

പ്രശസ്ത പിന്നണി ഗായിക അഭയ ഹിരൺമയിക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ വ്യക്തി ജീവിതവും പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ തനിക്ക് നേരെ വിമർശനം വരുമ്പോൾ ചിലതോട് എല്ലാം അഭയ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരം. 

കഴിഞ്ഞ ദിവസത്തെ പരിപാടിയെക്കുറിച്ചുള്ള അഭയയുടെ പോസ്റ്റ് വൈറലായിരുന്നു. ആസ്വദിച്ച് പാട്ടുപാടുക. ചുറ്റുപാടുമുള്ള ശബ്ദങ്ങളൊന്നും ശ്രദ്ധിക്കാതെയിരിക്കുക. പാട്ടിനോട് നീതി പുലർത്തുകയെന്ന ക്യാപ്ഷനോടെയായിരുന്നു ഷോയ്ക്കിടയിലെ ചിത്രങ്ങൾ പങ്കുവെച്ചത്. പിന്നാലെ വിമർശനം വന്നു. ഇതിന് താരം മറുപടിയും കൊടുത്തു.

Advertisements

നിങ്ങൾക്ക് മുൻപേ ജാനകിയമ്മയും ചിത്ര ചേച്ചിയും എന്തിന് റിമി ടോമിയുമെല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. വില കുറഞ്ഞ വസ്ത്ര മാന്യത കാണിക്കുന്നത് കഴപ്പ് തന്നെയാണ്. പിന്നെ പൊതുമധ്യത്തിൽ അൽപവസ്ത്രം ധരിച്ച് നഗ്‌നത കാണിക്കുന്നത് മാനസിക രോഗമാണ്, തെറ്റായ രീതിയിൽ കുത്തഴിഞ്ഞ് ജീവിച്ച് മറ്റുള്ളവർക്ക് തെറ്റായ സന്ദേശം നൽകി പോകുന്നവർക്ക് വീരാളി പട്ടം കിട്ടുമോയെന്നായിരുന്നു ഒരാൾ ചോദിച്ചത്.

താങ്കളുടെ മാന്യതയ്്ക്ക് അനുസരിച്ചുള്ള ഡ്രസ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയും ഒക്കെ വാല്യു നിങ്ങൾ ഡ്രസിലാണല്ലേ കണ്ടതെന്നായിരുന്നു അഭയ തിരിച്ച് ചോദിച്ചത്. പിന്നാലെ നിരവധി കമന്റാണ് ഇതിന് താഴെ വന്നത്.

also read
‘ആദ്യവിവാഹം ഡൈവോഴ്‌സായി; പിടിച്ചുനിൽക്കാൻ പറ്റാതായി, മദ്യപിക്കാത്ത താൻ കടുത്ത മദ്യപാനിയായി;’ ജീവിതത്തിലെ തിരിച്ചടി പറഞ്ഞ് ഭഗത് മാനുവൽ

Advertisement