‘ആദ്യവിവാഹം ഡൈവോഴ്‌സായി; പിടിച്ചുനിൽക്കാൻ പറ്റാതായി, മദ്യപിക്കാത്ത താൻ കടുത്ത മദ്യപാനിയായി;’ ജീവിതത്തിലെ തിരിച്ചടി പറഞ്ഞ് ഭഗത് മാനുവൽ

4468

വിനീത് ശ്രീനിവാൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ഭഗത് മാനുവൽ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ പ്രീയങ്കരനായി ഭഗത് മാനുവൽ മാറി. ഒരുപിടി നല്ല വേഷങ്ങളുമായി ഭഗത് മാനുവൽ സിനിമകളിൽ സജീവമാണ്. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.

ജീവിതത്തിൽ വിവാഹമോചനം എന്ന ഒരു വലിയ ട്രാ ജ ഡിക്ക് ശേഷം ഭഗത് രണ്ടാം വിവാഹം ചെയ്തിരുന്നു. സിനിമയിലെത്തി അധികം നാൾ കഴിയുന്നതിനിടെ ആണ് ഭഗത്തിന്റെ ആദ്യ വിവാഹം. കുറച്ചു കാലത്തിനു ശേഷം വിവാഹ മോചനം, നാലര വർഷത്തെ ഏകാന്ത വാസത്തിനു ശേഷമാണു ഭഗത് കോഴിക്കോടുകാരി ഷെലിനെ വിവാഹം ചെയ്തത്.

നിയമപരമായി ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് താരം രണ്ടാമതും വിവാഹം കഴിച്ചത്. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുവർക്കും ഓരോ ആൺമക്കൾ കൂടിയുണ്ട്. ഇവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദ്യ വിവാഹത്തിൽ ഷെലിന് ജോബ് എന്നൊരു മകനുണ്ട്. ഭഗത്തിന് ആദ്യ വിവാഹത്തിൽ ഒരു മകനാണ് സ്റ്റീവ്.

ALSO READ- ‘ചും ബ നത്തിന് അത്ര ദൈർഘ്യം വേണ്ട!’; ആനിമൽ സിനിമയിലെ രൺബീർ-രശ്മിക ഇന്റിമേറ്റ് രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്

അതേസമയം, ഇപ്പോഴിതാ തന്റെ ആദ്യ വിവാഹം ഡിവോഴ്സിലെത്തിയത് തന്നെ മാനസികമായി തളർത്തിയെന്നും തന്റെ കൈയ്യിലിരുപ്പ് കൊണ്ടാണ് പലതും സംഭവിച്ചതെന്നും തുറന്ന് സംസാരിക്കുകയാണ് ഭഗത്. പെട്ടെന്ന് കുടുംബം ഇല്ലാതായപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതെയായി. മാറ്റി നിർത്തപ്പെട്ടത് എന്റെ കൈയ്യിലിരുപ്പ് കൊണ്ട് തന്നെയാണെന്നും ഭഗത് പറയുന്നു.

‘എന്റെ ലൈഫിൽ പ്രതീക്ഷിക്കാതെയാണ് ആദ്യം ഡിവോഴ്സ് സംഭവിക്കുന്നത്. അതിന് ശേഷം മെന്റലി ഭയങ്കര ഡൗൺ ആയിരുന്നു. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങൾ ഒക്കെ തലയിൽ കുത്തിവച്ച് വളർത്തിയതാണ്.’

ALSO READ-‘ധ്യാൻ ചേട്ടനെ ഞാൻ ഇപ്പോൾ വെള്ളി എന്നാണ് വിളിക്കാറ്, അതിന് കാരണവുമുണ്ട്’; വെളിപ്പെടുത്തി പ്രയാഗ മാർട്ടിൻ

‘പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ വരിക, അതെല്ലാം വന്നപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വന്നു. അങ്ങനെ വന്നപ്പോൾ കുറേ പടങ്ങൾ ചെയ്യേണ്ടി വന്നു. കുറേ പടങ്ങൾ ചെയ്തപ്പോൾ ആ ഭാഗത്ത് നിന്നും കുറച്ച് വരുമാനം വരാൻ തുടങ്ങി.’- ഭഗത് തിരിച്ചടിക്കിടയിലും ജീവിതം മുന്നോട്ട് പോയതിനെ കുറിച്ച് സംസാരിക്കുന്നതിങ്ങനെ.

‘ഞാൻ തന്നെ ആയിരുന്നു ആ സമയത്ത്. അപ്പോൾ കൈയ്യിൽ കുറച്ച് പണം വന്നപ്പോൾ വേറൊന്നും ചിന്തിക്കാനില്ല. ആരെ കുറിച്ചും ഒരു നോട്ടമില്ലാതെ വന്ന സമയത്ത്, നമ്മുടെ റിലേ കട്ട് ആകുന്ന സ്റ്റേജ് ഉണ്ടല്ലോ, അത് വന്നപ്പോൾ പറ്റിപോയതാ. ആദ്യം ഞാൻ കള്ളു കുടിക്കാത്ത ഒരാളായിരുന്നു. പിന്നെ കള്ളു കുടിയായി.’- താരം തുറന്നുപറയുന്നു.

‘ഇപ്പോൾ മൂന്ന് വർഷമായി മദ്യപാനമില്ല. പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ തമ്പുരാൻ കൂടെയുള്ളത് കൊണ്ട് ഇങ്ങനെ മുന്നോട്ട് പോകുന്നു’- ഭഗത് മാനുവൽ പറയുന്നതിങ്ങനെ.

Advertisement