‘ധ്യാൻ ചേട്ടനെ ഞാൻ ഇപ്പോൾ വെള്ളി എന്നാണ് വിളിക്കാറ്, അതിന് കാരണവുമുണ്ട്’; വെളിപ്പെടുത്തി പ്രയാഗ മാർട്ടിൻ

102

ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയിൽ മറുപടി നല്കുന്ന താരം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങൾക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങൾ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനും പ്രയാഗ മാർട്ടിനും ഒരുമിച്ച് എത്തിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

Advertisements

ഇരുവരും ഒന്നിച്ച് എത്തുന്ന സിനിമയാണ് ബുള്ളറ്റ് ഡയറീസ്. ചിത്രം ഡിസംബർ ഒന്ന് വെള്ളിയാഴ്ചയാണ് ചിത്രം റിലീസാകുന്നത്. അതേസമയം, താനിപ്പോൾ ധ്യാൻ ശ്രീനിവാസനെ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നതെന്ന് പറയുകയാണ് പ്രയാഗ മാർട്ടിൻ.

ALSO READ- ‘അസീസിന്റെ അനുകരണം തന്നെ കളിയാക്കി, അധിക്ഷേപിച്ചു ചെയ്യുന്ന പോലെ, പക്ഷെ അനുകരണം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല’: വിശദീകരിച്ച് അശോകൻ

ഇതിനുള്ള കാരണം താരം പറയുന്നതിങ്ങനെ, മലയാളി പ്രേക്ഷകർക്ക് എല്ലാ വെള്ളിയാഴ്ചയും ധ്യാൻ ശ്രീനിവാസന്റെ ഒരു പടം തിയേറ്ററിൽ കാണാൻ സാധിക്കുമെന്നാണ്. താൻ അത് ചിലപ്പോൾ ചുരുക്കിയിട്ട് വെള്ളി എന്നും വിളിക്കാറുണ്ടെന്ന് പ്രയാഗ പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രയാഗ.

‘ഞാനിപ്പോൾ ധ്യാൻ ചേട്ടനെ വിളിക്കുന്നത് വെള്ളിയാഴ്ച എന്നാണ്. എല്ലാ വെള്ളിയാഴ്ചയും നമുക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ധ്യാൻ ശ്രീനിവാസന്റെ ഒരു സിനിമ വെച്ചെങ്കിലും തിയേറ്ററിൽ കാണാൻ സാധിക്കും. അടുത്ത വെള്ളിയാഴ്ചയും ഉണ്ട് ഞാൻ അതുകൊണ്ട് വെള്ളിയാഴ്ച എന്നാണ് വിളിക്കുക. പിന്നെ ഷോർട്ട് ആയിട്ട് വെള്ളി എന്നു വിളിക്കും’- പ്രയാഗ മാരട്ടിൻ റഞ്ഞു.

ALSO READ- ‘ലവ് യു ഡിയർ!’ പ്രണയത്തിന്റെ സ്മാരകത്തിന് മുന്നിൽ പ്രിയതമയ്ക്ക് സ്‌നേഹ ചും ബ നം; പിറന്നാൾ ഗംഭീരമാക്കി എംജി ശ്രീകുമാർ

ഇതിനിടെ, എട്ടാം തീയതി മറ്റൊരു വെള്ളിയാഴ്ച തന്റെ വേറെ ഒരു പടത്തിന്റെ റിലീസ് ഉണ്ടെന്ന് ധ്യാൻ പറയുകയും ചെയ്യുകയാണ്. പ്രണയവും ആക്ഷനും കോർത്തിണക്കിയുള്ള എന്റർടെയിനറാണ് ബുള്ളറ്റ് ഡയറീസ്. ചിത്രത്തിൽ രാജു ജോസഫായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്.

ചിത്രത്തിൽ നായിക പ്രയാഗ മാർട്ടിനാണ്. രൺജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷ സാരംഗ്, സേതു ലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തു.

ശൈൻ ടോം നായകനാകുന്ന ഡാൻസ് പാർട്ടി എന്ന ചിത്രവും പ്രയാഗ മാർട്ടിന്റെതായി ഡിസംബർ ഒന്നിന് റിലീസ് ചെയ്യുന്നുണ്ട്. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡാൻസ് പാർട്ടി. ശ്രീനാഥ് ഭാസി, ലെന, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement