‘ചും ബ നത്തിന് അത്ര ദൈർഘ്യം വേണ്ട!’; ആനിമൽ സിനിമയിലെ രൺബീർ-രശ്മിക ഇന്റിമേറ്റ് രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്

161

തെന്നിന്ത്യയിൽ തിളങ്ങി നില്ക്കുമ്പോൾ തന്നെ പാൻ ഇന്ത്യ താരമായി അറിയപ്പെടുന്ന നടിയാണ് രശ്മിക മന്ദാന. മറ്റുള്ള നടിമാരെ അപേക്ഷിച്ച് നോക്കുമ്പോൾ കരിയർ ഗ്രാഫിൽ മുന്നിട്ട് നില്ക്കുന്ന നടിയായ രശ്മിക കന്നഡയിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലേക്കും, തമിഴിലേക്കും, അവിടെ നിന്ന് ബോളിവുഡിലേക്കുമായിരുന്നു താരത്തിന്റെ വളർച്ച.

രശ്മിക അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റാവുകയാണ്. അതുകൊണ്ടു തന്നെ ഭാഗ്യനായികായാണ് താരത്തെ പലരും വിലയിരുത്തുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിൽ രൺബീർ കപൂറാണ് നായകൻ.

Advertisements

നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് നടൻ രൺബീർ കപൂർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള രൺബീറിന് ആരാധകരും ഏറെയാണ്. കപൂർ കുടുംബത്തിലെ അംഗമാതുകൊണ്ട് തന്നെ രൺബീർ ബോളിവുഡിൽ അതിശക്തനുമാണ്. എന്നാൽ തന്റെ പുതിയ ചിത്രം അനിമൽ സെൻസർ ബോർഡിന് മുന്നിലെത്തിയപ്പോൾ വെള്ളം കുടിച്ചിരിക്കുകയാണ് താരം.

ALSO READ- ‘ധ്യാൻ ചേട്ടനെ ഞാൻ ഇപ്പോൾ വെള്ളി എന്നാണ് വിളിക്കാറ്, അതിന് കാരണവുമുണ്ട്’; വെളിപ്പെടുത്തി പ്രയാഗ മാർട്ടിൻ

രൺബീർ കപൂർ നായകനാകുന്ന ആനിമൽ ഡിസംബർ 1നാണ് റിലീസിന് ഒരുങ്ങുന്നത്. ഇതിനകം സെൻസർ പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

എന്നാൽ. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അഞ്ച് പ്രധാന മാറ്റങ്ങൾ ചിത്രത്തിൽ വരുത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ നിയാകാ-നായകന്മാരായ രൺബീർ, രശ്മിക എന്നിവർ അഭിനയിച്ച ഇന്റിമേറ്റ് സീനിന്റെ ദൈർഘ്യം കുറയ്ക്കുക എന്നതാണ് ആദ്യം വരുത്തേണ്ട മാറ്റമായി സെൻസർ ബോർഡ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ALSO READ- ‘അസീസിന്റെ അനുകരണം തന്നെ കളിയാക്കി, അധിക്ഷേപിച്ചു ചെയ്യുന്ന പോലെ, പക്ഷെ അനുകരണം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല’: വിശദീകരിച്ച് അശോകൻ

ചിത്ത്രതിന്റെ സർട്ടിഫിക്കറ്റ് ഓൺലൈനിൽ ചോർന്നിരുന്നു. ഇതിലെ വിവരങ്ങൾ പ്രകാരം ‘ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം’ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ആനിമൽ സിനിമയിൽ രൺബീറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങൾക്ക് വിജയ്, സോയ എന്നാണ് പേര് നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറക്കിയപ്പോൾ ഇരുവരുടെയും ചുംബന രംഗങ്ങൾ രംഗങ്ങൾ നേരത്തെ വൈറലായിരുന്നു.

ബോളിവുഡിൽ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് രൺബീറിന്റെ ആനിമൽ. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement