‘അസീസിന്റെ അനുകരണം തന്നെ കളിയാക്കി, അധിക്ഷേപിച്ചു ചെയ്യുന്ന പോലെ, പക്ഷെ അനുകരണം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല’: വിശദീകരിച്ച് അശോകൻ

110

സംവിധായകൻ പത്മരാജനാണ് അശോകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകൻ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മലയാള സിനിമയിൽ സജീവമായിരുന്നു താരം.

അടുത്തിടെ നടൻ അസീസ് അശോകനെ അനുകരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അസീസ് വളരെ മോശമായിട്ടാണ് തന്നെ അനുകരിക്കുന്നതെന്ന് പ്രതികരിച്ച് അശോകൻ രംഗത്തെത്തിയിരുന്നു.

Advertisements

പല കോമഡി ആർട്ടിസ്റ്റുകളും അമരത്തിലെ താൻ ചെയ്ത സീനാണ് ഇമിറ്റേറ്റ് ചെയ്യാറുള്ളതെന്നും പലരും നന്നായി തന്നെ ചെയ്യാറുണ്ടെന്നും മോശമായി അനുകരിക്കുന്നവരും ഉണ്ടെന്നും കാശ് കിട്ടാൻ വേണ്ടിയല്ലേ അവർ ജീവിച്ചുപോട്ടെയെന്നും അശോകൻ പറഞ്ഞിരുന്നു.

ALSO READ- ‘ലവ് യു ഡിയർ!’ പ്രണയത്തിന്റെ സ്മാരകത്തിന് മുന്നിൽ പ്രിയതമയ്ക്ക് സ്‌നേഹ ചും ബ നം; പിറന്നാൾ ഗംഭീരമാക്കി എംജി ശ്രീകുമാർ

പിന്നാലെ ഇതിനോട് പ്രതികരിച്ച അസീസ്. നടൻ അശോകനെ ഇനി താൻ അനുകരിക്കില്ലെന്നും അശോകേട്ടന്റെ ഇന്റർവ്യൂ താൻ കണ്ടിരുന്നുവെന്നും അശോകേട്ടന്റെ ഒരു സുഹൃത്താണ് തനിക്ക് വീഡിയോ അയച്ചുതന്നതെന്നും പറഞ്ഞിരുന്നു.

ഇതോടെ അസീസ് തന്നെ അനുകരിക്കുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിനോട് പ്രോഗ്രാം നിർത്താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അശോകൻ. അസീസ് തന്നെ കളിയാക്കിയും അധിക്ഷേപിച്ചും പറയുന്ന പോലെ തോന്നിയിട്ടുണ്ടെന്നും അശോകൻ യുടോക്കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘തന്നെ അനുകരിച്ചത് നന്നായിട്ടില്ലെന്ന് സത്യസന്ധമായിട്ട് പറഞ്ഞതാണ്. എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് വിഷമമില്ല. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ പറഞ്ഞത്.’- അശോകൻ വ്യക്തമാക്കി,

താൻ ആരോടും നിർത്താൻ പറഞ്ഞിട്ടില്ലെന്നും അസീസ് നല്ല കലാകാരനാണെന്നും അശോകൻ പറഞ്ഞു. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു.

ALSO READ-‘പേരിനൊപ്പമുള്ളത് അച്ഛന്റെ പേര്; അതുകാണ്ട് ഞാനും ഭർത്താവും തമ്മിൽ ഡിവോഴ്‌സ് ആയെന്നാണോ? ആർക്കാണ് പ്രശ്‌നം’, ചോദ്യം ചെയ്ത് നടി അപ്‌സര

ചില സമയങ്ങളിൽ എന്നെ ചെയ്യുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണെന്നും അശോകൻ പറഞ്ഞു.

അതേസമയം, ഒരാളെ നമ്മൾ അനുകരിക്കുന്നത് അരോചകമായി അവർക്ക് തോന്നിയാൽ അവർ അത് തുറന്നുപറയുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാവാം അങ്ങനെ തുറന്നുപറഞ്ഞതെന്നും അതൊക്കെ പുള്ളിയുടെ ഇഷ്ടമെന്നും എന്നാൽ ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് താൻ തീരുമാനിച്ചുവെന്നുമാണ് അസീസ് പറഞ്ഞത്.

Advertisement