‘ലവ് യു ഡിയർ!’ പ്രണയത്തിന്റെ സ്മാരകത്തിന് മുന്നിൽ പ്രിയതമയ്ക്ക് സ്‌നേഹ ചും ബ നം; പിറന്നാൾ ഗംഭീരമാക്കി എംജി ശ്രീകുമാർ

69

മലയാളുടെ പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം അന്ന് എം ജി യുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു. ഇന്നും നമ്മളിൽ പലരും കേൾക്കുന്ന ഗാനങ്ങളിൽ എം ജി യുടെ ഒരു ഗാനമെങ്കിലും ഉണ്ടാകാതിരിക്കില്ല. ഗാന രചയിതാവ് എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോൾ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിലും സജീവ സാന്നിദ്ധ്യമാണ്.

അദ്ദേഹത്തെ അറിയുന്ന പോലെ തന്നെ അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയും ഏവർക്കും സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, ആദ്യമൊക്കെ ലേഖയെ ചുറ്റി പറ്റി പല അഭിപ്രയങ്ങളും നില നിന്നിരുന്നു, വലിയ ജാഡക്കാരിയാണ്, പത്രാസുകാരിയാണ് എന്നൊക്കെ. പക്ഷെ ലേഖയെ അടുത്തറിയുന്നവർ അത് തെറ്റായ ഒരു കാര്യമാണെന്നു പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

Advertisements

ന്റെ സൗന്ദര്യത്തിന്റെ രഹസ്യവും ഇതിനിടെ ലേഖ തുറന്ന് പറഞ്ഞിരുന്നു.താൻ പിന്തുടരുന്ന ചില ജീവിത ചിട്ടകളുടെയും ശീലങ്ങളുടെയും ഫലമാണ് തന്റെ സൗന്ദര്യം എന്നാണ് ലേഖ പറയുന്നത്.താൻ മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് വളരെ കുറച്ചിരിക്കുകയാണ് താരം. മാത്രമല്ല ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് തന്റെ രീതി ആണ്. മനസ് എപ്പോഴും ശാന്തമാക്കി വെയ്ക്കും,സംഗാതം കേൾക്കും വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ പുലർത്തുമെന്നും ലേഖ പറഞ്ഞിരുന്നു.

ALSO READ- ‘പേരിനൊപ്പമുള്ളത് അച്ഛന്റെ പേര്; അതുകാണ്ട് ഞാനും ഭർത്താവും തമ്മിൽ ഡിവോഴ്‌സ് ആയെന്നാണോ? ആർക്കാണ് പ്രശ്‌നം’, ചോദ്യം ചെയ്ത് നടി അപ്‌സര

ഇപ്പോഴിതാ ലേഖ മറ്റൊരു ജന്മദിനം കൂടിആഘോഷിക്കുകയാണ്. പ്രായം കൂടുന്തോറും സൗന്ദര്യവും വർധിക്കുകയാണ് ലേഖയ്‌ക്കെന്ന് ആരാധകരും പ്രശംസിക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ എംജി തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കിട്ടുകഴിഞ്ഞു. ലേഖയുടെ പിറന്നാൾ അതി ഗംഭീരമായി തന്നെയാണ് എംജി ആഘോഷിച്ചിരിക്കുന്നത്.

ALSO READ-‘എത്ര വർഷം കഴിഞ്ഞാലും ആ സന്തോഷം ഒരിക്കലും കുറയില്ല’; പഴയ കൂട്ടുകാർക്കൊപ്പം പുതിയ ചിത്രം പങ്കിട്ട് സിമിയും മഞ്ജുവും

പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിന്റെ മുന്നിലാണ് ഇത്തവണ ലേഖയുടെ പിറന്നാൾ എംജി ആഘോഷിച്ചിരിക്കുന്നത്. ഭാര്യയ്ക്കൊപ്പം കൈകോർത്ത് താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും ഭാര്യയെ ചുംബിക്കുന്ന ചിത്രങ്ങളുമെല്ലാം എംജി പങ്കിട്ടിരിക്കുകയാണ്.

‘എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ്. ലേഖക്ക് വേണ്ടി ആദ്യമായി പാടിയ ഗാനം. ലവ് യു ഡിയർ… ഹാപ്പി ബർത്ത് ഡേ’- എന്നാണ് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എംജി ശ്രീകുമാർ പങ്കിട്ട വീഡിയോയ്ക്ക് തലക്കെട്ടായി നൽകിയിരിക്കുന്നത്.

താജ്മഹൽ സന്ദർശനത്തിന് ശേഷം എംജിക്കൊപ്പം നിന്ന് പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ ലേഖയും സോ ഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

Advertisement