‘എത്ര വർഷം കഴിഞ്ഞാലും ആ സന്തോഷം ഒരിക്കലും കുറയില്ല’; പഴയ കൂട്ടുകാർക്കൊപ്പം പുതിയ ചിത്രം പങ്കിട്ട് സിമിയും മഞ്ജുവും

106

റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ ആണ് മഞ്ജു പത്രോസും സിമി ബാബുവും. ഇരുവരും അന്ന് തൊട്ടേ ഉറ്റ സുഹൃത്തുക്കളുമാണ്. ഇരുവരും ചേർന്ന് ആരംഭിച്ച യു ട്യൂബ് ചാനൽ ബ്ലാക്കീസും വലിയ പ്രേക്ഷക പിന്തുണയുള്ള ചാനലാണ്.

തനത് ശൈലിയിലാണ് വ്‌ലോഗുകൾ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ ഹൗസ് വാർമിങ്ങിനും സിമി തിളങ്ങി നിന്നിരുന്നു. പ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന ഇരുവരും ഇപ്പോഴിതാ വെറുതെ അല്ല ഭാര്യയിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന വിജിയ്ക്കും സാമിനുമൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുകയാണ്.

Advertisements

മൂവരും കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് പൊട്ടിച്ചിരക്കുന്ന ചിത്രമാണ് സിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘എത്ര വർഷം കഴിഞ്ഞാലും ഞങ്ങൾ കൂടുമ്പോഴുള്ള ആ സന്തോഷം ഒരിക്കലും കുറയില്ല’യെന്നാണ് സിമി ചിത്രത്തിനൊപ്പം കുറിക്കുകയാണ്. ഈ ചിത്ത്രതിന് നിരവധിപ്പേരാണ് ഇത് തങ്ങളുടെ പ്രയപ്പെട്ട ഷോ ആയിരുന്നു എന്ന് അറിയിക്കുന്നത്.

ALSO READ- ഇപ്പോഴാണല്ലോ എന്റെ സിനിമാപ്രവേശനം എന്നോര്‍ത്ത് ഒത്തിരി സന്തോഷം തോന്നി, എന്നെ പോലെയുള്ളവരുണ്ടാവുമോ എന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയിട്ടുണ്ട്, നടി ചിന്നു ചാന്ദ്‌നി പറയുന്നു

സിമിയുടെ ജീവിതം കളറായത് വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യിൽ പങ്കെടുത്തതിന് ശേഷമാണെന്ന് താരം തന്നെ പറഞ്ഞിരുന്നു.

ഭർത്താവ് ഇല്ലാതെ എന്തെങ്കിലും ചെയ്യാൻ ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് കാറോടിച്ച് പോവുകയും മഞ്ജുവിന്റെ കൂടെ വ്ളോഗ് ചെയ്യാറുണ്ടെന്നും സിമി പറയുകയാണ്.

ALSO READ-സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതിന് കാരണമുണ്ട്; തുറന്നു പറഞ്ഞു നസ്രിയ

തങ്ങളുടെ ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിന്റെ പേര് വന്നതിനുള്ള കാരണം ബ്ലാക്കീസ് എന്ന് ഉദ്ദേശിച്ചത് കറുമ്പികൾ എന്നാണെന്നും സിമി പറഞ്ഞിരുന്നു.


എന്നാൽ, മഞ്ജു ഇപ്പോൾ വെളുത്തു. അതെങ്ങനെയാണെന്ന് മാത്രം തനിക്ക് മനസിലായിട്ടില്ലെന്നും സിമി പറയുന്നു.

Advertisement