ഇപ്പോഴാണല്ലോ എന്റെ സിനിമാപ്രവേശനം എന്നോര്‍ത്ത് ഒത്തിരി സന്തോഷം തോന്നി, എന്നെ പോലെയുള്ളവരുണ്ടാവുമോ എന്ന് ഗൂഗിള്‍ ചെയ്ത് നോക്കിയിട്ടുണ്ട്, നടി ചിന്നു ചാന്ദ്‌നി പറയുന്നു

58

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും.

Advertisements

ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍.

Also Read: എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം, ഇങ്ങനെ ഒരാളെ കുറിച്ച് അങ്ങനെ പറയേണ്ടിയിരുന്നില്ല; സുരേഷ് ഗോപിയെ സപ്പോര്‍ട്ട് ചെയ്ത് അഭിരാമി

ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം. ജ്യോതികയാണ് ചിത്രത്തിലെ നായിക.

കാതലില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിലെത്തിയ നടിയാണ് ചിന്നു ചാന്ദ്‌നി. കോടതി സീനുകളില്‍ മമ്മൂട്ടിയുടെ വക്കീല്‍ വേഷത്തില്‍ എത്തിയത് ചിന്നു ചാന്ദ്‌നിയായിരുന്നു. താരത്തിന്റെ വക്കീല്‍ വേഷം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: എനിക്ക് ഫ്രണ്ട്‌സ് ഒന്നുമില്ല, ഞാന്‍ ആരെയും വിളിക്കാറില്ല എന്നെയും ആരും വിളിക്കാറില്ല; ലെന പറയുന്നു

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് ചിന്നു ചാന്ദ്‌നി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നല്ല ഓഡിയന്‍സും സിനിമാപ്രവര്‍ത്തകരുമുള്ളപ്പോഴാണല്ലോ തന്റെ സിനിമാപ്രവേശനം എന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും ചിന്നു പറയുന്നു.

തനിക്ക് ഈ വേഷങ്ങളൊക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ഒത്തിരി സന്തോഷവതിയാണ്. അതിനേക്കാളുപരിയായി അതിലെല്ലാം താന്‍ അഭിമാനിക്കുന്നുവെന്നും കുറേ വെയ്റ്റ് ചെയ്തിട്ടാണ് നല്ല കഥാപാത്രങ്ങളൊക്ക തേടിയെത്തിയതെന്നും ചിന്നു പറയുന്നു.

Advertisement