‘ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിന്റെ കാതലിൽ ജീവിക്കും; മമ്മൂട്ടി സാറിന് സല്യൂട്ട്’: ജ്യോതികയുടെ വാക്കുകൾ കേട്ടോ

441

മമ്മൂട്ടി കമ്പനി നിർമ്മിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിയോ ബേബിയുടെ പുതിയ സിനിമയാണ് കാതൽ ദി കോർ. വർഷങ്ങൾക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചി്രതത്തിനുണ്ട്.

20 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക്, ആദ്യമായി മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നു തുടങ്ങിയ പ്രത്യേകതകൾ കാരണം സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ കാതൽ വലിയ ശ്രദ്ധ നേടിയിരുന്നു.

Advertisements

റിലീസായ ചിത്രത്തിന് മികച്ച നിരൂപണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കൂടെ കിടപിടിക്കുന്ന പ്രകടനവുമായി ജ്യോതികയും നിറഞ്ഞാടിയ കാതൽ ജിയോ ബേബി എന്ന സംവിധായകന്റെ മികച്ച ക്രാഫ്റ്റാണ്. പരീക്ഷണ കഥാപാത്രങ്ങൾ ഏറ്റെടുത്ത് മികച്ചതാക്കുന്ന മമ്മൂട്ടിയുടെ പതിവ് ഇവിടേയും വിജയിക്കുകയാണ്. പ്രേക്ഷകർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുകയാണ്. പ്രണയത്തിന് ഒരുപാട് തലങ്ങളുണ്ടെന്ന് കാതലിലൂടെ തുറന്നുകാട്ടുകയാണ് സംവിധായകൻ. ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ നടി ജ്യോതിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ALSO READ- ഗോപിസുന്ദർ എനിക്ക് ഒരുപാട് ദ്രോഹം ചെയ്തു; അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല: തുറന്നടിച്ച് നടൻ ബാല

‘കാതലിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി’-എന്നാണ് ജ്യോതിക കുറിക്കുന്നത്. ‘റിയൽ ലൈഫ് ഹീറോയായ മമ്മൂട്ടി സാറിന് ഒരു ബിഗ് സല്യൂട്ട്. ജിയോ ബേബിയ്ക്കും അണിയറ പ്രവർത്തകർക്കും നന്ദി. ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിന്റെ കാതലിൽ ജീവിക്കും’- ജ്യോതിക പറയുന്നു.

‘ചില സിനിമകൾ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്നേഹിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. കാതൽ ദ കോർ അത്തരമൊരു സിനിമയാണ്. മുഴുവൻ ടീമിന്റെയും ആത്മാർത്ഥ പരിശ്രമത്തിൽ നിന്നും ഉടലെടുന്ന ഒന്ന്. അതിനെ അംഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി.’

ALSO READ-സുരേഷ് ഗോപി എക്‌സ്ട്രീമിലി ഡീസന്റാണ്, ആ വളർച്ച കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല;വിവാദങ്ങൾ തൃശൂരിലെ വോട്ട് കുറയ്ക്കാൻ: ബാബു നമ്പൂതിരി

‘സിനിമയോടുള്ള നമ്മുടെ സ്നേഹം, അതിനെ മികവുറ്റതാക്കും. ദി റിയൽ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും.’

‘ജിയോ ബേബിക്കും ആദർശ് സുകുമാരനും പോൾസൻ സ്‌കറിയയ്ക്കും മുഴുവൻ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും’, ജ്യോതിക കുറിച്ചlതിങ്ങനെ.


കാതൽ നവംബർ 23നാണ് ചിത്രം തിയറ്ററിൽ റിലീസിന് എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവർക്കൊപ്പം ആർ എസ് പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രമാണ് കാതൽ.

Advertisement