മലയാളത്തിൽ നിരവധി ആരാധകരുള്ള നടനാണ് ബാല. ഇതിനോടകം നിരവധി സിനിമകളിൽ തകർപ്പൻ അഭിനയമാണ് ബാല കാഴ്ച വച്ചത്. തന്റെ ജീവിതത്തിലെ സങ്കടവും സന്തോഷമെല്ലാം ആരാധകരെ അറിയിക്കാറുള്ള താരം പലപ്പോഴും തന്റേതായ രീതിയിൽ പ്രതികരിച്ച് സോഷ്യൽമീഡിയയിൽ ട്രോളുകളും വിമർശനങ്ങളും നേരിടാറുണ്ട്.
അടുത്ത കാലത്തായി ആറട്ടണ്ണനും ചെകുത്താനുമായി ഒക്കെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളുമെല്ലാം വലിയ ചർച്ചയായിരുന്നു. ഇന്ന് സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് ബാലയും ഭാര്യ എലിസബത്തും. അമൃത സുരേഷുമായി പിരിഞ്ഞതിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ഇതിനിടെ ഒരു വർഷം മുൻപാണ് അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രണയത്തിലായത്. ഇരുവരും പിന്നീട് വിവാഹിതരായി. എന്നാൽ ഒന്നാം വാർഷികാഘോഷത്തിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞെന്നാണ് സൂചനകൾ.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടി പറയവെയാണ് ബാല ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് ഗോപി ഒത്തിരി ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്. ഐ ഡോണ്ട് ലൈക്ക് ഗോപി സുന്ദർ, അദ്ദേഹം ഒരു റോങ് പേഴ്സണാണ്. ശരിക്കും മോശം മനുഷ്യൻ തന്നെയാണെന്നും ഇക്കാര്യം തനിക്ക് നേരിട്ട് ആരോട് വേണമെങ്കിലും പറയാൻ കഴിയുമെന്നും ബാല പറയുകയാണ്.
‘ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും’- എന്നാണ് ബാല പറയുന്നത്.
‘എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്‌സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ.’-ബാല പറഞ്ഞു.
‘ഞാൻ ഇങ്ങനെ പറയാൻ വ്യക്തമായ കാരണമുണ്ട്, പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല’- ബാല സ്വകാര്യ ചാനലിനോട് പറഞ്ഞതിങ്ങനെ.
കാപട്യമില്ലാത്ത നല്ല മനുഷ്യൻ ആണ് സുരേഷേട്ടൻ, എന്തു കാര്യത്തിനും സമീപിക്കാവുന്ന ആൾ: അഭിരാമി