‘മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്, ഈ സിനിമ കണ്ടതിന് ശേഷം അതിൽ നിന്നും പുറത്ത് വരാൻ കഴിയുന്നില്ല’:പ്രശംസിച്ച് സാമന്ത

183

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ദിനംമുതൽ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയം പ്രാധാന്യം ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ ബേബി.

ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവും. സിനിമയെ വലിയരീതിയിലാണ് താരം പ്രശംസിക്കുന്നത്. ഈ വർഷത്തെ മികച്ച ചിത്രമാണ് കാതൽ എന്നും ഈ മനോഹരമായ ചിത്രം പ്രേക്ഷകരോട് കാണണമെന്നും അത് ആസ്വദിക്കണമെന്നും സാമന്ത പറയുന്നുകയാണ്.

Advertisements

മമ്മൂട്ടി തന്റെ ഹീറോ ആണെന്നും പടം കണ്ടതിനുശേഷം അതിൽ നിന്നും പുറത്തേക്ക് വരാൻ കഴിയുന്നില്ലെന്നും സാമന്ത കുറിക്കുകയാണ്. ജ്യോതികയുടെ അഭിനയത്തെയും ജിയോ ബേബിയുടെ അസാധ്യമായ വർക്കിനെയും സാമന്ത പ്രശംസിക്കുന്നു.

ALSO READ- ‘സൂപ്പർസ്റ്റാർ എന്ന വിളി ഇഷ്ടമല്ല; ആ പദവിക്ക് ഞാൻ അർഹനല്ല’,പക്ഷെ എന്റെ നടത്തമാണ് എന്നെ സൂപ്പർസ്റ്റാറാക്കുന്നത്: സൽമാൻ ഖാൻ

‘കാതൽ ദി കോർ ഈ വർഷത്തെ മികച്ച ചിത്രം. നിങ്ങൾ സിനിമ കാണു. മമ്മൂട്ടി സാർ നിങ്ങൾ എന്റെ ഹീറോയാണ്. എനിക്ക് ഈ സിനിമ കണ്ടതിന് ശേഷം അതിൽ നിന്നും പുറത്ത് വരാൻ കഴിയുന്നില്ല. ജ്യോതിക, ഒരുപാട് സ്‌നേഹം. ജിയോ ബേബി താങ്കൾ പ്രതിഭയാണ്,’- സാമന്ത കുറിച്ചതിങ്ങനെ.

നവംബർ 23ന് തിയറ്ററുകളിൽ എത്തിയ കാതൽ ദി കോർ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന കാതൽ തിയേറ്ററുകളിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഓമന എന്ന പ്രാധാന്യമുള്ള കഥാപാത്രമായി ജ്യോതികയും എത്തുന്നു. പ്രണയത്തിന് പുതിയൊരു നിർവചനം നൽകുകയാണ് കാതൽ ദി കോറിലെ മാത്യുവും ഓമനയും. മാത്യുവിൽ നിന്നും വിവാഹമോചനം നേടാനാഗ്രഹിക്കുകയാണ് ഓമന. അതൊരു രക്ഷപ്പെടലാണ്, ഓമനക്ക് മാത്രമല്ല, മാത്യുവിനും. വേർപിരിയേണ്ടവരാണിവർ, അത്രത്തോളം സ്നേഹിക്കുന്നവരും ഇതാണ് സിനിമയുടെ ഇതിവൃത്തം.

Advertisement