‘സൂപ്പർസ്റ്റാർ എന്ന വിളി ഇഷ്ടമല്ല; ആ പദവിക്ക് ഞാൻ അർഹനല്ല’,പക്ഷെ എന്റെ നടത്തമാണ് എന്നെ സൂപ്പർസ്റ്റാറാക്കുന്നത്: സൽമാൻ ഖാൻ

57

ലോകം മുഴുവൻ ആരാധകുള്ള ബോളിവുഡ് സൂപ്പർതാരമാണ് സൽമാൻ ഖാൻ. പടുകൂറ്റൻ വിജയങ്ങളായ നിരവധി സൂപ്പർഹിറ്റുകൾ ആണ് അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്. സൽമാൻ ഖാൻ ബോളിവുഡിലെ കിരീടെ വെയ്ക്കാത്ത രാജാവാണെന്നാണാ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്. പല വിവാദങ്ങളും ജയിൽ വാസവും അനുഭവിച്ചിട്ടും ഇന്നു ആരാധകരുടെ എണ്ണത്തിൽ കുറവില്ലാത്ത താരം കൂടിയാണ് സൽമാൻ.

താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് ‘ടൈഗർ’. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ടൈഗർ 3 ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററിൽ നിറഞ്ഞോടുകയാണ്. കത്രീന കൈഫ് നാളുകൾക്ക് ശേഷം സൽമാൻ ഖാന്റെ നായികയാവുന്ന ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ മാത്രം 316 കോടിയുടെ കളക്ഷൻ നേടിയിരിക്കുന്നു. വിദേശത്ത് ടൈഗർ 111 കോടി രൂപയാണ് നേടിയത് എന്നും ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

Advertisements

ഈ ചിത്രത്തിന്റെ വൻ വിജയത്തിനൊപ്പം സൽമാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ സ്വയം ഒരു സൂപ്പർസ്റ്റാറായി കരുതുന്നില്ലെന്നും. തന്റെ നടത്തമാണ് പലപ്പോഴും അത്തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുന്നത് എന്നും പറയുകയാണ് സൽമാൻ.

ALSO READ- ബോളിവുഡിൽ തുടക്കം നൽകിയ, ഐശ്വര്യയും അഭിഷേകും വിവാഹിതരായ ‘പ്രതീക്ഷ’; 50 കോടിയുടെ ബംഗ്ലാവ് മകൾക്ക് ഇഷ്ടദാനം നൽകി അമിതാഭ് ബച്ചൻ

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സൽമാൻ പറയുന്നതിങ്ങനെ: ‘ആളുകൾക്ക് സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ എന്നൊക്കെ വിളിക്കാൻ താൽപ്പര്യമാണ്. പക്ഷെ അത് എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ്. ഒരാളുടെ മനസ്സിൽ സൂപ്പർ സ്റ്റാർ ആരാണോ അവൻ സൂപ്പർ സ്റ്റാറാണ്. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, അതിനാൽ ഞാൻ ആ പദവിയിലേക്ക് ഇല്ല’.

”സ്റ്റാർഡം എന്നത് ഞാൻ കാണിക്കാറില്ല. പക്ഷേ ഞാൻ നടന്നുവരുന്നത് കാണുമ്പോൾ ചിലർക്ക് അത് തോന്നിയേക്കാം. എന്റെ നടത്തം അഹങ്കാരത്തോടെയുള്ള നടത്തമാണെന്ന് പലരും കരുതുന്നു’- എന്നാണ് സൽമാൻ പറയുന്നത്.

ALSO READ- ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി, ഇത് ഇതിഹാസ സമാനം; കാതല്‍ സിനിമയെ കുറിച്ച് സാമന്ത

പക്ഷേ ഞാൻ നടക്കുന്ന രീതി ഇതാണ്. തനിക്ക് ആ നടത്തം മാറ്റാൻ കഴിയില്ല, ആ നടത്തത്തിൽ കംഫേർട്ടാണ്. എന്തെന്നാൽ കുട്ടിക്കാലം മുതൽ അങ്ങനെയാണ് നടക്കുന്നത്. ഇനി മറ്റൊരാളെ പോലെ നടന്നാൽ അത് താൻ ആയിരിക്കില്ല. അതിനാൽ, ഇപ്പോൾ ഇതാണ് താനെന്നും സൽമാൻ ഖാൻ പറഞ്ഞു.

‘സൂപ്പർസ്റ്റാർഡത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, സൂപ്പർ സ്റ്റാർ എന്ന ക്രെഡിറ്റ് എടുക്കാൻ കഴിയുന്ന ഒന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്റെ ഒരു ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരും ഒരു ബാന്ദ്ര സ്വദേശിയായ ആളെ സ്‌ക്രീനിൽ വീരനായി കാണിക്കാൻ സഹായിക്കുന്നു. അതിനാൽ സൂപ്പർതാരം എന്ന പദവിക്ക് ഞാൻ ഒറ്റയ്ക്ക് അർഹനല്ല.’- എന്നാണ് സൽമാൻ ഖാൻ പറയുന്നത്.

Advertisement